മലയാളിക്ക് ഏറെ പ്രിയപ്പെട്ട യുവസംവിധായകരില്‍ ഒരാളാണ് അല്‍ഫോണ്‍സ് പുത്രന്‍. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകന്‍. ആകെ സംവിധാനം ചെയ്‌തത് രണ്ട് സിനിമകള്‍ മാത്രം. രണ്ടും കേരളത്തില്‍ തരംഗമായി. ആദ്യം സംവിധാനം ചെയ്‌ത സിനിമ നേരമായിരുന്നു. 2013ല്‍ റിലീസ് ചെയ്‌ത ചിത്രം മലയാളത്തിലും തമിഴിലും പുറത്തിറങ്ങി. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേമം എന്ന ചിത്രമൊരുക്കി മലയാളക്കരയില്‍ തരംഗമായി.
'പാട്ടി'ല്‍ ഫഹദിന്‍റെ നായിക നയന്‍താര - പാട്ട് സിനിമ വാര്‍ത്തകള്‍
പഴയ ഓഡിയോ കാസറ്റിന്‍റെ മാതൃകയിലാണ് ടൈറ്റില്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. ഫഹദും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാട്ട്.
അടുത്തിടെയാണ് മൂന്നാമത്തെ സിനിമയുമായി ഉടന്‍ എത്തുമെന്ന് അല്‍ഫോണ്‍സ് അറിയിച്ചത്. നായകന്‍ ഫഹദാണെന്ന് അന്നേ പറഞ്ഞിരുന്നു. നായികയുടെ പേരും സിനിമയുടെ ടൈറ്റില്‍ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍ അല്‍ഫോണ്‍സ്. നയന്‍താരയാണ് ഫഹദിന് നായികയായി എത്തുന്നത്. പഴയ ഓഡിയോ കാസറ്റിന്‍റെ മാതൃകയിലാണ് ടൈറ്റില്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. ഫഹദും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'പാട്ട്'.
യുജിഎം എന്‍റര്‍ടെയ്‌മെന്‍റ്സിന്‍റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ആനന്ദ്.സി.ചന്ദ്രനാണ് ഛായാഗ്രഹണം. സംവിധാനം, എഡിറ്റിങ്, സംഗീത സംവിധാനം എന്നിവയെല്ലാം അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അല്‍ഫോന്‍സ് പുതിയ ചിത്രം ഒരുക്കുന്നത്.