നേരം, പ്രേമം അടക്കമുള്ള നിരവധി സിനിമകള്‍ മലയാളിക്ക് സമ്മാനിച്ച യുവ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ പുതിയ മ്യൂസിക്ക് വീഡിയോയുമായി എത്തുകയാണ്. കഥകള്‍ ചൊല്ലിടാം എന്ന പേരിലാണ് മ്യൂസിക് വീഡിയോ പുറത്തിറക്കുന്നത്. വിനീത് ശ്രീനിവാസനാണ് മ്യൂസിക് വീഡിയോയ്ക്ക് വരികളെഴുതി ആലപിച്ചിരിക്കുന്നത്. അല്‍ഫോണ്‍സ് പുത്രനാണ് സംഗീതം നല്‍കിയിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവരാണ് മക്കള്‍ക്കൊപ്പം മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് മ്യൂസിക് വീഡിയോ റിലീസ് ചെയ്യും.
-
Kore ezhuthanam ennunnund.. onnum varunnilla...in short .. my first song . Tomorrow evening 7 pm video release . Hoping...
Posted by Alphonse Puthren on Sunday, February 21, 2021
പാട്ടാണ് ഇനി റിലീസിനെത്താനുള്ള അല്‍ഫോണ്‍സ് പുത്രന്‍റെ ഏറ്റവും പുതിയ സിനിമ. ഫഹദ് ഫാസിലാണ് സിനിമയില്‍ നായകന്‍. നയന്‍താരയാണ് നായിക. യുജിഎം എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാകും ചിത്രം നിര്‍മിക്കുക. ചിത്രത്തിന് സംഗീത സംവിധാനം ചെയ്യുന്നതും അല്‍ഫോന്‍സ് പുത്രനായിരിക്കും.