പ്രേമം എന്ന ചിത്രത്തിന് ശേഷം അൽഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്നത് ഫഹദ് ഫാസിൽ- നയൻതാര കോമ്പോയിലുള്ള പുതിയ ചിത്രമെന്നായിരുന്നു പ്രഖ്യാപനം. പാട്ട് എന്നാണ് ചിത്രത്തിന്‍റെ പേരെന്നും അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, പാട്ടിന് മുൻപേ പൃഥ്വിരാജിനെയും നയൻതാരയെയും ജോഡിയാക്കി 'ഗോൾഡ്' എന്ന ചിത്രം നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് അൽഫോണ്‍സ് പുത്രൻ എന്നാണ് പുതിയ വിവരം.
നേരത്തെ ഈ ചിത്രത്തെ കുറിച്ച് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം നടൻ അജ്‌മൽ അമീറാണ് ഇൻസ്റ്റഗ്രാം ലൈവിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.