യുവസംവിധായകൻ അൽഫോൺസ് പുത്രന്‍റെ പേരിൽ തട്ടിപ്പിന് ശ്രമം. തന്‍റെ പേരിൽ സിനിമാ നടികള്‍ക്കും സ്‌ത്രീകൾക്കും വ്യാജ ഫോൺവിളികൾ വരുന്നതായി സംവിധായകൻ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. അൽഫോൺസ് പുത്രന്‍റേതെന്ന പേരിൽ തട്ടിപ്പ് നടത്തുന്ന ഫോൺ നമ്പറുകളും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
-
I want to draw your attention with regard to a person whose number is ‘9746066514’, ‘9766876651’. He has been making...
Posted by Alphonse Puthren on Saturday, 21 November 2020
വ്യാജ ഫോൺ വിളികൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സംഭവം പരിശോധിക്കാനായി ഈ നമ്പറിലേക്ക് വിളിച്ചപ്പോൾ ഫോൺ എടുത്തയാള്‍ അല്‍ഫോൺസ് പുത്രനാണെന്ന് പറഞ്ഞാണ് സംസാരിച്ചതെന്ന് സംവിധായകൻ അറിയിച്ചു. എന്നാൽ, താൻ അല്‍ഫോണ്‍സ് ആണെന്ന് പറഞ്ഞതോടെ അയാൾ ഫോണ്‍ കട്ട് ചെയ്തു. ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകരുതെന്നും ഇങ്ങനെ കോളുകൾ ലഭിച്ചാല്‍ വ്യക്തിപരമായ വിവരങ്ങളോ ഫോട്ടോകളോ വീഡിയോയോ നല്‍കരുതെന്നും അൽഫോൺസ് ഫേസ്‌ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.