ഹൈദരാബാദ്: തെലുങ്കിൽ മാത്രമല്ല, തെന്നിന്ത്യ മുഴുവനും ആരാധകരുള്ള താരമാണ് അല്ലു അർജുൻ. ഇന്ന് അല്ലു അർജുന്‍റെ 37-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്‍റെ പുതിയ സിനിമയുടെ സിനിമയുടെ ഫസ്റ്റ്, സെക്കന്‍റ് ലുക്ക് പോസ്റ്ററുകൾ പുറത്തുവിട്ടു. പിറന്നാൾ സമ്മാനമായാണ് പോസ്റ്ററുകൾ പുറത്തുവിട്ടത്.
അല്ലു അർജുന്‍റെ പിറന്നാൾ ദിനത്തിൽ 'പുഷ്‌പ' ടീമിന്‍റെ സമ്മാനം - pushpa film
ആര്യ, ആര്യ 2 സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനൊരുക്കുന്ന 'പുഷ്‌പ' ചിത്രത്തിന്‍റെ ഫസ്റ്റ്, സെക്കന്‍റ് ലുക്ക് പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു. രശ്മിക മന്ദാന, വിജയ് സേതുപതി എന്നിവരും അല്ലു അർജുനൊപ്പം ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
![അല്ലു അർജുന്‍റെ പിറന്നാൾ ദിനത്തിൽ 'പുഷ്‌പ' ടീമിന്‍റെ സമ്മാനം Allu Arjun's new film Allu Arjun latest news Allu Arjun's Pushpa on sandalwood smuggling Allu Arjun Pushpa new poster Allu Arjun Sukumar film Pushpa new poster വിജയ് സേതുപതി രശ്മിക മന്ദാന അല്ലു അർജുന്‍റെ പിറന്നാൾ ദിനം പുഷ്‌പ സിനിമ sreekumar director rashmika mandana vijay sethupathi pushpa film allu arjun birthday](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6710920-63-6710920-1586340898465.jpg)
അഞ്ച് ഭാഷകളിലായി റിലീസിനൊരുങ്ങുന്ന 'പുഷ്‌പ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാറാണ്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു എത്തുമ്പോൾ നായികാവേഷം അവതരിപ്പിക്കുന്നത് രശ്മിക മന്ദാനയാണ്. കൂടാതെ, മക്കൾ സെൽവൻ വിജയ് സേതുപതിയും പുഷ്‌പയിൽ മികച്ചൊരു വേഷത്തിലെത്തുന്നുണ്ട്.
തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം പുറത്തിറക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് പുഷ്‌പയുടെ സംഗീതസംവിധായകൻ. ഇന്ന് പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അല്ലു അർജുന്‍റെ ക്ലോസ് അപ്പ് ചിത്രമായിരുന്നുവെങ്കിൽ അടുത്ത പോസ്റ്ററിൽ പൊലീസുകാർക്കൊപ്പം നിൽക്കുന്ന താരത്തെയാണ് കാണുന്നത്. പശ്ചാത്തലത്തിൽ ചന്ദനത്തടികൾ നിറച്ച വാഹനവുമുണ്ട്. പുഷ്‌പ ഒരു കാടിന്‍റെ പശ്ചാത്തലത്തിൽ ചന്ദനത്തടികൾ കടത്തുന്ന കഥയാണ് വിവരിക്കുന്നത് എന്നാണ് സെക്കന്‍റ് ലുക്ക് സൂചിപ്പിക്കുന്നതും. ആര്യ, ആര്യ 2 സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനൊപ്പം അല്ലു അർജുൻ വീണ്ടുമൊന്നിക്കുന്ന ചിത്രത്തിനായി ആരാധകരും പ്രതീക്ഷയിലാണ്. ലോക് ഡൗൺ അവസാനിച്ചാലുടൻ പുഷ്‌പയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.