ഡല്‍ഹി :തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍റെ ഏറ്റവും പുതിയ ബ്ലോക്‌ബസ്‌റ്റര്‍ ഹിറ്റ് ചിത്രമാണ് 'പുഷ്‌പ:ദ റൈസ്'. വന്‍ വിജയമാണ് ചിത്രം നേടിയത്. റിലീസ് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും ലോകമെമ്പാടുമുള്ള ബോക്‌സ്‌ഓഫിസില്‍ ചിത്രം വന്‍ വിജയം കൊയ്‌തുകൊണ്ടിരിക്കുകയാണ്.
Allu Arjun Pushpa Raj transformation video: സിനിമയില്‍ പുഷ്‌പരാജ് ആയി മാറാന്‍ അല്ലുവിന് കഠിന പ്രയത്‌നങ്ങള്‍ ചെയ്യേണ്ടി വന്നു. അല്ലുവില്‍ നിന്നും പുഷ്‌പരാജിലേക്കുള്ള താരത്തിന്‍റെ രൂപമാറ്റം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. മേക്കപ്പിന്‍റെ സഹായത്തോടെ അല്ലു അര്‍ജുന്‍ പുഷ്‌പരാജായി മാറുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. എട്ട് ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.
Allu Arjun Pushpa The Rise: അല്ലുവിന്‍റെ രൂപമാറ്റത്തിന്‍റെ ക്രെഡിറ്റ് താരത്തിന്‍റെ മേക്കപ്പ്, പ്രോസ്‌തെറ്റിക് ലുക്ക് ഡിസൈനറായ പ്രീതിഷീല്‍ സിംഗ് ഡിസൂസയ്‌ക്കാണ്. തന്‍റെ കഥാപാത്രങ്ങളോടുള്ള അല്ലു അര്‍ജുന്‍റെ അര്‍പ്പണബോധത്തെ വിവരിക്കാന്‍ വാക്കുകളില്ലെന്ന് താരത്തിന്‍റെ പ്രോസ്‌തെറ്റിക് ലുക്ക് ഡിസൈനര്‍ പ്രീതിഷീല്‍ സിംഗ് ഡിസൂസ പറയുന്നു.