"ഈ കൊച്ചു കുട്ടിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ എന്നിൽ നിന്നും ഞങ്ങളുടെ ടീമിൽ നിന്നുമുള്ള ഒരു എളിയ അഭ്യർഥന. അവൻ നിങ്ങളുടെ വലിയ ആരാധകനാണ്. ഈ ക്രിസ്മസിന് നിങ്ങളുടെ ഓട്ടോഗ്രാഫ് അല്ലാതെ മറ്റൊന്നും അവൻ ആഗ്രഹിക്കുന്നില്ല, നിങ്ങൾക്ക് ഈ ക്രിസ്മസിന് അദ്ദേഹത്തിന്‍റെ സാന്‍റയാകാമോ?" അനാഥരായ കുട്ടികൾക്കൊപ്പം ക്രിസ്‌മസ് ആഘോഷിച്ച നടി വിഥിക ഷേരു അല്ലു അർജുനോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടപ്പോൾ, കുട്ടികൾക്ക് ഒരു കൂട്ടുകാരനെ സാന്‍റയായി എത്തിക്കുകയായിരുന്നു തെലുങ്ക് സൂപ്പർതാരം. ആ സാന്‍റയാകട്ടെ അല്ലു അർജുന്‍റെ സ്വന്തം മകൻ അയാൻ അർജുൻ. ആരാധകന്‍റെ ആഗ്രഹം നിറവേറ്റാൻ അല്ലു അർജുൻ ഒരുക്കിയ ക്രിസ്‌മസ് സർപ്രൈസിന്‍റെ വീഡിയോയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ നിറയുന്നത്.
മകനെ സാന്‍റയാക്കി സമീറിനും കൂട്ടുകാർക്കും അല്ലുവിന്‍റെ ക്രിസ്‌മസ് ഗിഫ്റ്റ് - sameer need autograph from allu news
ക്രിസ്മസ് സമ്മാനമായി അല്ലു അർജുന്‍റെ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ട കുട്ടി സമീറിനും ഒപ്പം അനാഥരായ കൂട്ടുകാർക്കും മകൻ അയാൻ അർജുന്‍റെ കയ്യിൽ സൂപ്പർ താരം സമ്മാനപ്പൊതികൾ കൊടുത്തയച്ചു. അയാൻ കുട്ടികൾക്കൊപ്പം ക്രിസ്‌മസ് ആഘോഷിക്കുന്ന വീഡിയോ വൈറലാവുകയാണ്
ക്രിസ്മസിന് എന്തു സമ്മാനമാണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ, കൂട്ടത്തിൽ നിന്ന് സമീർ, അല്ലു അർജുന്‍റെ ഓട്ടോഗ്രാഫായിരുന്നു ആവശ്യപ്പെട്ടത്. ഇത് നടനിലേക്ക് എത്തിക്കാൻ വിഥിക, കുട്ടിയുടെ ആഗ്രഹം ട്വിറ്ററിൽ കുറിച്ചു. ട്വീറ്റ് അല്ലു അർജുന്‍റെ ശ്രദ്ധയിലെത്തിയതോടെ, അനാഥാലയത്തിലെ എല്ലാ കുട്ടികൾക്കും സമ്മാനപ്പൊതികളും ഒപ്പം സമീറിന് തന്‍റെ ഓട്ടോഗ്രാഫും മകന്‍റെ കയ്യിൽ കൊടുത്തയച്ചു.
അല്ലുവിന്‍റെ അയാനിലൂടെയുള്ള സ്‌നേഹപ്പൊതികൾ കിട്ടിയ കുട്ടികൾ താരത്തിന് നന്ദി പറയുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. നടൻ അല്ലു അർജുൻ തന്നെ തന്‍റെ യൂട്യൂബ് ചാനലിലൂടെ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്.