Pushpa Srivalli song viral: തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍റെ 'പുഷ്‌പ: ദ റൈസി'ലെ ശ്രീവല്ലി എന്ന സൂപ്പര്‍ ഹിറ്റ് ഗാനമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. കഴിഞ്ഞ രണ്ട് ആഴ്‌ചകളിലായി ശ്രീവല്ലി ഗാനം ട്രെന്‍ഡിങിലാണ്. സെലിബ്രിറ്റികളും ആരാധകരും ഒന്നടങ്കം ഈ ഗാനത്തിലെ അല്ലുവിന്‍റെ ഹുക്ക് സ്‌റ്റെപ് ഏറ്റെടുത്തിരിക്കുകയാണ്.
Allu Arjun receives sweet welcome from daughter: അതേസമയം, 16 ദിവസങ്ങള്‍ക്ക് ശേഷം ദുബായില്‍ നിന്നും വീട്ടിലേയ്‌ക്ക് മടങ്ങിയെത്തിയിരിക്കുകയാണ് താരം. വീട്ടില്‍ തിരിച്ചെത്തിയ താരത്തിന് മകള്‍ അര്‍ഹ ഊഷ്‌മളമായ വരവേല്‍പ്പാണ് നല്‍കിയത്.
16 ദിവസങ്ങള്‍ക്ക് ശേഷമാണ് ദുബായില്‍ നിന്നും അല്ലു അര്‍ജുന്‍ വീട്ടിലേയ്‌ക്ക് മടങ്ങിയെത്തുന്നത്. വീട്ടിലെത്തിയ താരത്തെ മകള്‍ സ്വാഗതം ചെയ്യുന്ന ചിത്രം അല്ലു അര്‍ജുന്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
വെല്‍ക്കം നാന എന്ന് പൂക്കള്‍ കൊണ്ട് മനോഹരമായി തറയില്‍ എഴുതിയാണ് മകള്‍ അല്ലുവിനെ വരവേറ്റത്. ഈ ചിത്രം അല്ലു അര്‍ജന്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം ഹാന്‍ഡിലില്‍ പങ്കുവയ്‌ക്കുകയായിരുന്നു. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. '16 ദിവസങ്ങള്‍ക്ക് ശേഷമുള്ള മധുരമാര്‍ന്ന സ്വീകരണം.' ഒരു ഹാര്‍ട്ട് ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്.