തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള രണ്ട് തെലുങ്ക് സൂപ്പര്‍ താരങ്ങളാണ് അല്ലു അര്‍ജുനും വിജയ് ദേവരകൊണ്ടയും. അല്ലു അര്‍ജുന്‍ മലയാളക്കരയുടെ ദത്തുപുത്രനാണ്. ഇപ്പോള്‍ വിജയ് ദേവരകൊണ്ട സമ്മാനിച്ച കാഷ്യല്‍ വെയര്‍ അണിഞ്ഞ് സൂപ്പര്‍ കൂളായി നില്‍ക്കുന്ന തന്‍റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് അല്ലു അര്‍ജുന്‍. കറുപ്പിനുള്ളില്‍ ഇളംകാപ്പി നിറത്തിലുള്ള അക്ഷരങ്ങള്‍ എഴുതിചേര്‍ത്ത പാന്‍റും ബെനിയനുമാണ് അല്ലു ധരിച്ചിരിക്കുന്നത്.
'റൗഡി വെയറി'ല്‍ സ്റ്റൈലിഷായി അല്ലു അര്‍ജുന്‍ - allu arjun latest news
നടന്‍ വിജയ് ദേവേരകൊണ്ടയുടെ റൗഡി വെയര്‍ ബ്രാന്‍റാണ് അല്ലുവിന് ഈ വസ്ത്രം സമ്മാനിച്ചത്

'റൗഡി വെയറി'ല്‍ സ്റ്റൈലിഷായി അല്ലു അര്‍ജുന്‍
വിജയ് ദേവേരകൊണ്ടയുടെ റൗഡി വെയര്‍ ബ്രാന്‍റാണ് അല്ലുവിന് ഈ വസ്ത്രം സമ്മാനിച്ചത്. 2020 ഫെബ്രുവരിയിലാണ് റൗഡി വെയര്‍ എന്ന പേരില്‍ വിജയ് വസ്ത്ര ബ്രാന്‍ഡ് ആരംഭിക്കുന്നത്. അല്ലു, വിജയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. അണ്ണന്‍ പൊളിയാണ് എന്നാണ് അല്ലുവിന്‍റെ ട്വീറ്റ് ഷെയര്‍ ചെയ്‌ത് കൊണ്ട് വിജയ് ദേവരകൊണ്ട കുറിച്ചത്. ഇരുവരുടെയും ആരാധകരും ഫോട്ടോകളും ട്വീറ്റും ഏറ്റെടുത്ത് കഴിഞ്ഞു.