കേരളം

kerala

ETV Bharat / sitara

രാജമൗലി ചിത്രത്തില്‍ നായകനായി അല്ലു അര്‍ജുന്‍ - രാജമൗലി ചിത്രത്തില്‍ നായകനായി അല്ലു അര്‍ജുന്‍

Rajamouli Allu Arjun movie: സംവിധായകന്‍ രാജമൗലിയും അല്ലു അര്‍ജുനും ഒന്നിക്കുന്നു. ബിഗ്‌ ബഡ്‌ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിനായി അല്ലു അര്‍ജുനുമായി രാജമൗലി സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Rajamouli Allu Arjun movie  Allu Arjun in talks with Rajamouli  Rajamouli upcoming movies  Allu Arjun latest movies  രാജമൗലി ചിത്രത്തില്‍ നായകനായി അല്ലു അര്‍ജുന്‍  രാജമൗലിയും അല്ലു അര്‍ജുനും ഒന്നിക്കുന്നു
രാജമൗലി ചിത്രത്തില്‍ നായകനായി അല്ലു അര്‍ജുന്‍

By

Published : Mar 17, 2022, 10:42 AM IST

Allu Arjun in talks with Rajamouli: പ്രശസ്‌ത സംവിധായകന്‍ രാജമൗലിയും അല്ലു അര്‍ജുനും ഒന്നിക്കുന്നു. ബിഗ്‌ ബഡ്‌ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിനായി അല്ലു അര്‍ജുനുമായി രാജമൗലി സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്‌. രാജമൗലിയും പിതാവ്‌ കെ.വി വിജയേന്ദ്രയും ചേര്‍ന്നാണ്‌ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുക.

Rajamouli Allu Arjun movie: ഇതാദ്യമായാണ് അല്ലു അര്‍ജുനും രാജമൗലിയും ഒന്നിക്കാനൊരുങ്ങുന്നത്‌. ചിത്രവുമായി ബന്ധപ്പെട്ട്‌ ഇരുവരും തമ്മില്‍ നിരവധി തവണ കൂടിക്കാഴ്‌ച നടത്തിയെന്ന്‌ സിനിമയോടടുത്ത വൃത്തങ്ങള്‍ പറയുന്നു. നേരത്തെ പ്രഖ്യാപിച്ച മഹേഷ്‌ ബാബു ചിത്രത്തിന് ശേഷമാകും അല്ലു അര്‍ജുനുമായുള്ള ചിത്രം ആരംഭിക്കുകയെന്ന്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Rajamouli upcoming movies: 'ആര്‍ആര്‍ആര്‍' ആണ് രാജമൗലിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ തേജ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തില്‍ അജയ്‌ ദേവ്‌ഗണ്‍, ആലിയ ഭട്ട്‌, സമുദ്രക്കനി, ശ്രിയ ശരണ്‍ തുടങ്ങിയവരും അണിനിരക്കും. മാര്‍ച്ച്‌ 25ന്‌ ചിത്രം തിയേറ്ററുകളിലെത്തും. ജനുവരി ഏഴിന്‌ റിലീസ്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ്‌ സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ്‌ നീണ്ടു. ഇന്ത്യന്‍ ഭാഷക്ക്‌ പുറമെ ഇംഗ്ലീഷ്‌, കൊറിയന്‍, ടര്‍ക്കിഷ്‌, സ്‌പാനിഷ്‌ ഭാഷകളിലും 'ആര്‍ആര്‍ആര്‍' റിലീസിനെത്തും.

Allu Arjun latest movies: 'പുഷ്‌പ' ആണ് അല്ലു അര്‍ജുന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കൊവിഡ്‌ തരംഗത്തിനിടയിലും ഇന്ത്യയൊട്ടാകെ ഗംഭീര കലക്ഷനായിരുന്നു 'പുഷ്‌പ'യ്‌ക്ക്‌ തിയേറ്ററില്‍ നിന്നും ലഭിച്ചത്‌. തിയേറ്ററുകളില്‍ വമ്പന്‍ കലക്ഷന്‍ നേടിയ 'പുഷ്‌പ' ദാദാ സാഹേബ്‌ ഫാല്‍ക്കേ ഫിലിം ഫെസ്‌റ്റിവലില്‍ ഫിലിം ഓഫ്‌ ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബര്‍ 17നാണ്‌ ലോകവ്യാപകമായി ചിത്രം തിയേറ്ററുകളിലെത്തിയത്‌.

Also Read: 'കാശ്‌ വന്തതും ടേസ്‌റ്റ്‌ മാറി പോച്ചു...'; തരംഗമായി വിക്രമിന്‍റെ റിച്ച്‌ റിച്ച്‌ ഗാനം

ABOUT THE AUTHOR

...view details