കള്ളക്കടത്തുകാരന്‍ പുഷ്‌പയായി അല്ലു അർജുനും ബന്‍വാര്‍ സിങ് ഷെഖാവത്ത് ഐപിഎസ്സായി ഫഹദ് ഫാസിലും ബിഗ് സ്‌ക്രീനിൽ നേർക്കുനേർ എത്തുന്നതിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാലോകം. മാസ് ആക്ഷൻ രംഗങ്ങൾ കോർത്തിണക്കി സുകുമാർ സംവിധാനം ചെയ്യുന്ന 'പുഷ്‌പ' എന്ന ബഹുഭാഷ ചിത്രം ക്രിസ്‌മസിന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സിനിമയുടെ റിലീസ് തിയതി വ്യക്തമാക്കിയിരുന്നില്ല.
പുഷ്‌പ റിലീസ് തിയതി പ്രഖ്യാപിച്ചു
രണ്ടു ഭാഗങ്ങളായി പ്രദർശനത്തിന് എത്തിക്കുന്ന പുഷ്‌പ ഡിസംബർ 17ന് തിയേറ്ററുകളിലൂടെ പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ പുതിയതായി പങ്കുവക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് റിലീസ്.