ബേബി ശ്യാമിലിയെ കേന്ദ്രകഥാപാത്രമാക്കി 1990ല്‍ പുറത്തിറങ്ങിയ അഞ്ജലി എന്ന ചിത്രം വലിയ വിജയമായിരുന്നു. ബേബി ശ്യാമിലി എന്ന മൂന്ന് വയസുകാരിയുടെ ഗംഭീര പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഇപ്പോള്‍ സിനിമയിലെ 'അഞ്ജലി അഞ്ജലി' എന്ന ഗാനം മകളുടെ പിറന്നാള്‍ ദിനത്തില്‍ മകളെ വെച്ച് റീക്രിയേറ്റ് ചെയ്‌തിരിക്കുകയാണ് അല്ലു അര്ജുന്.
മകള്‍ക്കായി 'അഞ്ജലി' ഗാനം റീക്രിയേറ്റ് ചെയ്‌ത് അല്ലു അര്‍ജുന്‍ - Allu Arha Anjali Anjali
ഇളയമകള്‍ അല്ലു അര്‍ഹയുടെ നാലാം പിറന്നാളിനോടനുബന്ധിച്ചാണ് സ്പെഷ്യല്‍ വീഡിയോ അല്ലു അര്‍ജുന്‍ പുറത്തിറക്കിയത്
![മകള്‍ക്കായി 'അഞ്ജലി' ഗാനം റീക്രിയേറ്റ് ചെയ്‌ത് അല്ലു അര്ജുന് Allu Arha Anjali Anjali Video Song Allu Arjun മകള്‍ക്കായി 'അഞ്ജലി' ഗാനം റീക്രിയേറ്റ് ചെയ്‌ത് അല്ലു അര്‍ജുന്‍ അല്ലു അര്‍ഹ അഞ്ജലി വീഡിയോ അല്ലു അര്‍ഹ വാര്‍ത്തകള്‍ അല്ലു അര്‍ഹ ഫോട്ടോകള്‍ അല്ലു അര്‍ഹ അഞ്ജലി വീഡിയോ Allu Arha Anjali Anjali Video Song Allu Arha Anjali Anjali Anjali Anjali Video Song Allu Arjun](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9617309-876-9617309-1605957707462.jpg)
അല്ലു അര്‍ജുന്‍റെ രണ്ടാമത്തെ കുഞ്ഞായ അല്ലു അര്‍ഹയുടെ നാലാം പിറന്നാള്‍ ദിനത്തില്‍ താരം റീക്രിയേറ്റ് ചെയ്‌ത വീഡിയോ യുട്യൂബിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചു. അഞ്ജലിയിലെ ബേബി ശ്യാമിലിയെ അനുസ്മരിപ്പിക്കും വിധമാണ് അല്ലു അര്‍ഹ വീഡിയോയില്‍ ഉടനീളം ഉള്ളത്. സഹോദരനും കൂട്ടുകാര്‍ക്കുമൊപ്പം വീഡിയോയില്‍ നിറഞ്ഞുനില്‍ക്കുകയാണ് അല്ലു അര്‍ഹ. വീഡിയോയുടെ അവസാനം അല്ലു അര്‍ജുനെയും മുത്തച്ഛന്‍ അല്ലു അരവിന്ദിനെയുമെല്ലാം കാണാം. ഇതിനോടകം നാല് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് അര്‍ഹയ്‌ക്ക് സോഷ്യല്‍മീഡിയ വഴി പിറന്നാള്‍ ആശംസിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് വര്‍ണകടലാസില്‍ പൊതിഞ്ഞ സര്‍പ്രൈസ് സമ്മാനം നല്‍കുന്നതും അര്‍ഹ അത് താതോലിക്കുന്നതുമായ ഫോട്ടോ അല്ലു അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
2016ലാണ് അല്ലു അര്‍ഹ ജനിച്ചത്. അര്‍ഹയെ കൂടാതെ അയാന്‍ എന്നൊരു മകന്‍ കൂടിയുണ്ട് അല്ലു അര്‍ജുന്. സ്നേഹ റെഡ്ഡിയാണ് താരത്തിന്‍റെ ഭാര്യ. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയാണ് അല്ലു അര്‍ജുന്‍റെതായി ഇപ്പോള്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം.