കേരളം

kerala

ETV Bharat / sitara

'കമലിനെ കേരളം ഓര്‍ക്കും ദാസ്യവേലയുടെ പേരില്‍' സലിംകുമാര്‍ വിവാദത്തില്‍ കുറിപ്പുമായി ആലപ്പി അഷ്റഫ് - alleppey ashraf facebook post news

കമലിന്‍റെ പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ആ മനുഷ്യന്‍റെ മാനസികനിലകൂടി പരിശോധിക്കേണ്ട അവസ്ഥയിലാണെന്നാണ് തോന്നുന്നതെന്നാണ് ആലപ്പി അഷറഫ് ഫേസ്‌ബുക്കില്‍ കുറിച്ചത്

alleppey ashraf facebook post about director kamal  സലിംകുമാര്‍ വിവാദത്തില്‍ കുറിപ്പുമായി ആലപ്പി അഷ്റഫ്  കമല്‍ ആലപ്പി അഷ്‌റഫ്  ആലപ്പി അഷ്‌റഫ് വാര്‍ത്തകള്‍  alleppey ashraf facebook post  alleppey ashraf facebook post news  director kamal related news
'കമലിനെ കേരളം ഓര്‍ക്കും ദാസ്യവേലയുടെ പേരില്‍' സലിംകുമാര്‍ വിവാദത്തില്‍ കുറിപ്പുമായി ആലപ്പി അഷ്റഫ്

By

Published : Feb 19, 2021, 12:08 PM IST

ഐഎഫ്‌എഫ്‌കെ കൊച്ചി എഡിഷന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് നടന്‍ സലിം കുമാര്‍, സുരേഷ് ഗോപി, സംവിധായകന്മാരായ ഷാജി.എന്‍.കരുണന്‍, സലിം അഹമ്മദ് എന്നിവരെ ഒഴിവാക്കിയതില്‍ നിരവധി പേരേണ് പ്രതിഷേധിച്ച് രംഗത്തെത്തിയത്. ഇപ്പോള്‍ കമലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. കമലിന്‍റെ പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ആ മനുഷ്യന്‍റെ മാനസികനിലകൂടി പരിശോധിക്കേണ്ട അവസ്ഥയിലാണെന്നാണ് തോന്നുന്നതെന്നാണ് ആലപ്പി അഷറഫ് ഫേസ്‌ബുക്കില്‍ കുറിച്ചത്. കമല്‍ ഒരു കറുത്ത അദ്ധ്യായം എന്ന തലക്കെട്ടിലുള്ളതാണ് പോസ്റ്റ്. ഒരാള്‍ കലാകാരനായി അംഗീകരിക്കപ്പെടണമെങ്കില്‍ അയാള്‍ കമ്യൂണിസ്റ്റുകാരനായിരിക്കണം എന്ന് കമല്‍ ചിന്തിക്കുന്നത് പോലെ മറ്റ് രാഷ്ട്രീയക്കാര്‍ ചിന്തിച്ചിരുന്നെങ്കില്‍ ഇവരില്‍ പലരെയും ജനം അറിയുക പോലുമില്ലായിരുന്നുവെന്നും ആലപ്പി അഷ്‌റഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

'കമല്‍ ഒരു കറുത്ത അദ്ധ്യായം.... രാഷ്ട്രീയം നോക്കി സലിംകുമാര്‍, വ്യക്തി വിരോധത്താല്‍ ഷാജി.എന്‍.കരുണന്‍, ഈഗോ കൊണ്ട് സലിംഅഹമ്മദ്, കൂടാതെ നാഷണല്‍ അവാര്‍ഡ് വാങ്ങിയ സിനിമാക്കാരുടെയിടയിലെ ഒരേ ഒരു എംപിയുമായ സുരേഷ് ഗോപി, (കമല്‍ അദ്ദേഹത്തെ അടിമ ഗോപി എന്നാണ് വിളിക്കുന്നത്) ഇവരെയൊക്കെ മാറ്റി നിര്‍ത്തി കമാലുദ്ദീന്‍ പൂണ്ട് വിളയാടുകയാണ്. ഐഎഫ്എഫ്കെയുടെ ഇടതുപക്ഷ സംസ്‌കാരം നിലനിര്‍ത്തേണ്ടത് സലിംകുമാറിനെയും സുരഷ് ഗോപിയേയും മാറ്റി നിര്‍ത്തിയാണോ..? ഒരു കലാകാരന്‍ ഇങ്ങിനെയാണോ പെരുമാറേണ്ടത്...? കലാകേരളത്തിന് കൊടുക്കേണ്ട സന്ദേശം ഇതാണോ..? ഇങ്ങേര് കാണിക്കുന്ന പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ഈ മനുഷ്യന്‍റെ മാനസികനില കൂടി പരിശോധിക്കേണ്ട അവസ്ഥയിലാണന്നാണ് തോന്നുന്നത്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍... ഇദ്ദേഹം അതിനെ കടത്തിവെട്ടുന്ന രാഷ്ട്രീയ വൈരം സിനിമ അക്കാദമി ഉപയോഗിച്ച് നടപ്പിലാക്കുന്നത് അനുവദിച്ചുകൂടാ.... ഇവിടെ നിങ്ങളോടൊപ്പം നില്‍ക്കുന്ന ഭൂരിപക്ഷം സാംസ്‌ക്കാരിക നായകര്‍ക്കും ലഭിച്ച അംഗീകാരങ്ങളും പുരസ്‌കാരങ്ങളും പലതും ഇടതുപക്ഷം മാത്രം നല്‍കിയതല്ലെന്ന് ഓര്‍ക്കണം. ഏത് രാഷ്ട്രീയവിശ്വാസക്കാരനായാലും കലാകാരന്മാര്‍, അവരൊക്കെ നാടിന്‍റെ അഭിമാനങ്ങളല്ലേ. അവരെ മാറ്റിനിര്‍ത്തി അപമാനിക്കുന്നത് പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല. ഒരാള്‍ കലാകാരനായി അംഗീകരിക്കപ്പെടണമെങ്കില്‍ അയാള്‍ കമ്യൂണിസ്റ്റുകാരനായിരിക്കണം എന്ന് കമല്‍ ചിന്തിക്കുന്നത് പോലെ മറ്റ് രാഷ്ട്രീയക്കാര്‍ ചിന്തിച്ചിരുന്നെങ്കില്‍ ഇവരില്‍ പലരെയും ജനം അറിയുക പോലുമില്ലായിരുന്നു എന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും ഇല്ലാതായോ..? എന്തായാലും ഒന്ന് ഉറപ്പ്... കമലിനെ കേരളം മറക്കില്ല.... അത് അയാളുടെ സിനിമകളുടെ പേരിലാകില്ല പകരം ഈ ദാസ്യവേലയുടെ പേരിലാകും അത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി....' ഇതായിരുന്നു ആലപ്പി അഷ്റഫിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ രൂപം. ഐഎഫ്എഫ്കെ കൊച്ചി പതിപ്പിന്‍റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ സലിംകുമാര്‍ മേളയില്‍ പിന്നീട് പങ്കെടുക്കാന്‍ തയ്യാറായിരുന്നില്ല.

ABOUT THE AUTHOR

...view details