ബോളിവുഡ് കാത്തിരിക്കുന്ന ബയോപിക് ചിത്രമാണ് 'ഗംഗുബായ് കത്തിയാവാഡി'. ആലിയ ഭട്ട് ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്തുവിട്ടു. 2022 ജനുവരി ആറിന് ഹിന്ദി ചിത്രം തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്കെത്തും.
സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുംബൈ കാമാത്തിപുരയിലെ ഗംഗുബായ്‌യുടെ വേഷമാണ് ആലിയ ഭട്ട് അവതരിപ്പിക്കുന്നത്. കാമാത്തിപ്പുരയിലെ ലൈംഗിക തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുന്നതിനായി അശ്രാന്തം പ്രയത്‌നിച്ച സ്‌ത്രീയാണ് ഗംഗുബായ്.
Also Read: 'കൊവിഡും,ലോക്ക്ഡൗണും,കൊടുങ്കാറ്റും'; ഗംഗുഭായ് അനുഭവം പങ്കുവച്ച് ആലിയ ഭട്ട്
ഹുസ്സൈന്‍ സൈദിയുടെ മാഫിയ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്‌തകത്തിനെ ആസ്പദമാക്കിയാണ് സിനിമയ്‌ക്കായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശന്തനു മഹേശ്വരി, അജയ് ദേവ്ഗണ്‍, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാന്‍ ഹഷ്മി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.