കേരളം

kerala

ETV Bharat / sitara

'സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്‍'; ആലപ്പി അഷ്‌റഫ് എഴുതുന്നു - alappy ashraf facebook post

സ്വന്തം പോക്കറ്റിൽ സ്പർശിക്കാത്ത ഉപദേശികളും വിമർശകരുമുള്ള ചലച്ചിത്ര രംഗത്ത്, വേറിട്ട് നിലക്കുന്ന വ്യക്തിത്വമാണ് സുരേഷ് ഗോപിയെന്നും ആലപ്പി അഷ്‌റഫിന്‍റെ കുറിപ്പില്‍ പറയുന്നു

ആലപ്പി അഷ്റഫ്  സംവിധായകന്‍ ആലപ്പി അഷ്റഫ്  സുരേഷ്‌ ഗോപി സിനിമകള്‍  സുരേഷ്‌ ഗോപി വാര്‍ത്തകള്‍  സുരേഷ്‌ ഗോപിയുടെ ലക്ഷ്മി ഫൗണ്ടേഷന്‍റെ 'സാന്ത്വനം'  alappy ashraf facebook post  actor suresh gopi
'സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്‍' ആലപ്പി അഷ്റഫ് എഴുതുന്നു

By

Published : May 30, 2020, 5:20 PM IST

നടന്‍, അവതാരകന്‍ എന്നതിന് പുറമെ സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യനെ കുറിച്ച് എഴുതുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ തനിക്ക് അറിയാവുന്ന സുരേഷ് ഗോപിയെ കുറിച്ച് വിശദമായി പറയുന്നുണ്ട് അഷ്‌റഫ്. ആ വലിയ മനുഷ്യന്‍റെ സ്‌നേഹലാളനകള്‍ ജീവിത യാതനകളുടെ ചരിത്രമുള്ള പലരും തൊട്ടറിഞ്ഞിരിക്കുമെന്ന് അഷ്‌റഫ് പറയുന്നു.

സുരേഷ്‌ ഗോപിയുടെ ലക്ഷ്മി ഫൗണ്ടേഷന്‍റെ 'സാന്ത്വനം' നിരവധി നിര്‍ധന കുഞ്ഞുങ്ങള്‍ക്ക് ഇന്നും ഒരു കൈത്താങ്ങാണെന്ന് അഷ്‌റഫ് പറയുന്നു. എത്രയോ അനാഥ ജീവിതങ്ങള്‍ക്ക് കിടപ്പാടം വച്ച്‌ നല്‍കിയിട്ടുള്ള കലാകാരനാണ് സുരേഷ് ഗോപി. എന്‍ഡോസള്‍ഫാന്‍ ദുരിതത്തിലാഴ്ത്തിയവര്‍ക്ക് തല ചായ്ക്കാന്‍ പാര്‍പ്പിടങ്ങള്‍ സുരേഷ് ഗോപി നിര്‍മിച്ച് നല്‍കിയതിനെ കുറിച്ചും ആലപ്പി അഷ്‌റഫ് കുറിപ്പില്‍ പറയുന്നുണ്ട്.

സ്വന്തം പോക്കറ്റിൽ സ്പർശിക്കാത്ത ഉപദേശികളും വിമർശകരുമുള്ള ചലച്ചിത്ര രംഗത്ത്, വേറിട്ട് നിലക്കുന്ന വ്യക്തിത്വമാണ് സുരേഷ് ഗോപിയെന്നും ആലപ്പി അഷ്‌റഫ് കുറിപ്പില്‍ പറയുന്നു. പൊതുസമൂഹം അന്യവല്‍കരിച്ച മണ്ണിന്‍റെ മക്കളായ വനവാസികള്‍ക്ക് സഹായവുമായി ആദ്യമെത്തിയ സിനിമാക്കാരന്‍ സുരേഷ് ഗോപി തന്നെയാണെന്ന സത്യവും അഷ്‌റഫ് പറയുന്നു. മലയാള ചലച്ചിത്ര ലോകത്ത് എത്ര പേര്‍ക്കുണ്ട് സുരേഷ്‌ ഗോപിയുടെ അത്ര മഹത്വമെന്നും അഷ്‌റഫ് ചോദിക്കുന്നു. എന്നാല്‍ ഒരിക്കല്‍ പോലും സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാനായി സുരേഷ് ഗോപി ഇത് പോലുള്ള വിവരങ്ങള്‍ പങ്കുവച്ചതായി ആരും പറഞ്ഞ് കേട്ടിട്ടുപോലുമില്ലെന്നും അഷ്‌റഫ് പറയുന്നു. ഇതൊക്കെ സുരേഷ് ഗോപിയെന്ന നന്മ മരത്തില്‍ പൂത്തുലഞ്ഞ പൂക്കളില്‍ ചിലത് മാത്രമാണെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

ABOUT THE AUTHOR

...view details