മോഹന്‍ലാല്‍-ശ്രീനിവാസന്‍ ജോഡിക്കല്ലാതെ മറ്റൊരു ജോഡിക്കും മലയാളികളില്‍ ഇത്രയധികം സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ലെന്ന് നിസംശയം പറയാന്‍ സാധിക്കും. കോമഡിയായാലും, ദാരിദ്രമായാലും, സാധാരണക്കാരായാലും മാസ് കാണിക്കാതെ മലയാളി മനസില്‍ ഇരുപ്പ് ഉറപ്പിച്ചതാണ് ഈ കൂട്ടുകെട്ട്. വരവേല്‍പ്പ്, നാടോടിക്കാറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, മിഥുനം തുടങ്ങി എണ്ണമറ്റ സിനിമകളില്‍ ഇരുവരും കട്ടക്ക് മത്സരിച്ച് അഭിനയിച്ചു. പലപ്പോഴും മോഹന്‍ലാലിന് വേണ്ടി അതിമനോഹരമായ തിരക്കഥകള്‍ ശ്രീനിവാസന്‍റെ തൂലികതുമ്പില്‍ ജനിച്ചു.
മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഇനിയൊരു ചിത്രം മലയാളിക്ക് പ്രതീക്ഷിക്കാമോ...? ആലപ്പി അഷ്റഫ് ചോദിക്കുന്നു... - alappy ashraf facebook about mohanlal-sreenivasan
ക്ഷുഭിത യൗവ്വനത്തിന്‍റെ ഹിന്ദി സിനിമാ കാലഘട്ടത്തില്‍, നിസഹായനിര്‍ധന യൗവ്വനത്തിന്‍റെ പ്രതീക്ഷകളുടെ കഥ പറഞ്ഞ കൂട്ടുകെട്ടായിരുന്നു മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടെന്നാണ് സംവിധായകന്‍ ആലപ്പി അഷറഫ് പറയുന്നത്
![മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഇനിയൊരു ചിത്രം മലയാളിക്ക് പ്രതീക്ഷിക്കാമോ...? ആലപ്പി അഷ്റഫ് ചോദിക്കുന്നു... മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ട് mohanlal-sreenivasan combo movies alappy ashraf facebook about mohanlal-sreenivasan mohanlal-sreenivasan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7319604-77-7319604-1590238898437.jpg)
ഇപ്പോള്‍ ഇരുവരെയും കുറിച്ച് നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. ക്ഷുഭിത യൗവ്വനത്തിന്‍റെ ഹിന്ദി സിനിമാ കാലഘട്ടത്തില്‍, നിസഹായനിര്‍ധന യൗവ്വനത്തിന്‍റെ പ്രതീക്ഷകളുടെ കഥ പറഞ്ഞ കൂട്ടുകെട്ടായിരുന്നു മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടെന്നാണ് സംവിധായകന്‍ ആലപ്പി അഷറഫ് പറയുന്നത്. ഇരുവരുടെയും സൗഹൃദത്തില്‍ പിന്നീടുണ്ടായ വിള്ളലിനെ കുറിച്ചും ആലപ്പി അഷ്റഫ് കുറിപ്പില്‍ പറയുന്നുണ്ട്. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഇനിയൊരു ചിത്രം മലയാളിക്ക് പ്രതീക്ഷിക്കാമോ...? എന്ന ചോദ്യത്തോടെയാണ് ആലപ്പി അഷ്റഫിന്‍റെ കുറിപ്പ് അവസാനിക്കുന്നത്.
നിരവധിപേര്‍ ഇതിനോടകം കുറിപ്പ് ഷെയര്‍ ചെയ്യുകയും ഇരുവരുടെയും കൂട്ടുകെട്ടിനെ അഭിനന്ദിക്കുകയും ചെയ്ത് രംഗത്തെത്തി.