ലീഡ് റോളില്‍ നമിത; സസ്പെന്‍സും കോമഡിയുമായി അല്‍ മല്ലു ട്രെയിലര്‍ - Namitha Pramod
ബോബന്‍ സാമുവല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ജനുവരി പത്തിന് പ്രദര്‍ശനത്തിനെത്തും
ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം അല്‍ മല്ലുവിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. നമിത പ്രമോദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ മിയ, സിദ്ദീഖ്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ജയന്‍ നടുവത്താഴത്ത്, ഡോ.രജത്.ആര്‍ എന്നിവര്‍ ചേര്‍ന്ന് കഥ എഴുതിയ ചിത്രത്തിന്‍റെ തിരക്കഥയും, സംഭാഷണവും ഒരുക്കിയത് സംവിധായകന്‍ തന്നെയാണ്. ബി.കെ ഹരിനാരായണന്‍ ഗാനങ്ങള്‍ ഒരുക്കിയ ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് രഞ്ജിന്‍ രാജ് വര്‍മയാണ്. വിവേക് മേനോനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹകന്‍. ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണിത്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അല്‍ മല്ലു ജനുവരി പത്തിന് പ്രദര്‍ശനത്തിനെത്തും.