കേരളം

kerala

ETV Bharat / sitara

ഗോഡ്‌ഫാദറില്ലെങ്കില്‍ മലയാള സിനിമയില്‍ നിന്നും ഫീല്‍ഡ് ഔട്ട്: അക്ഷയ് രാധാകൃഷ്ണന്‍ - Akshay Radhakrishnan films

സ്വജനപക്ഷപാതം മലയാള സിനിമയിലും ശക്തമാണെന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് യുവനടന്‍ അക്ഷയ് രാധാകൃഷ്ണന്‍. ഗോഡ് ഫാദറില്ലാതെ സിനിമയിൽ വരുന്നവരെ പുറത്താക്കാൻ പലരും നോക്കുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അക്ഷയ് പറയുന്നത്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് അക്ഷയ്.

അക്ഷയ് രാധാകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റ്  അക്ഷയ് രാധാകൃഷ്ണന്‍ സിനിമകള്‍  അക്ഷയ് രാധാകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റ്  അക്ഷയ് രാധാകൃഷ്ണന്‍ വാര്‍ത്തകള്‍  Akshay Radhakrishnan facebook post  Akshay Radhakrishnan films  film vellayappam updates
ഗോഡ്‌ഫാദറില്ലെങ്കില്‍ മലയാള സിനിമയില്‍ നിന്നും ഫീല്‍ഡ് ഔട്ടാകും-അക്ഷയ് രാധാകൃഷ്ണന്‍

By

Published : Aug 3, 2020, 7:36 PM IST

ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുത്തിന്‍റെ ആത്മഹത്യക്ക് ശേഷം സ്വജപക്ഷപാതത്തെ കുറിച്ച് വലിയ ചര്‍ച്ചകളാണ് ഇന്ത്യന്‍ സിനിമയില്‍ ദിവസവും ഉണ്ടാകുന്നത്. ഇതിന് ചുവടുപിടിച്ച് മലയാള സിനിമയിലെ നിലനില്‍പ്പിന് വേണ്ടി ഒരു അഭിനേതാവിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ച് നടന്‍ നീരജ് മാധവ് അടക്കമുള്ളവര്‍ അഭിപ്രായ പ്രകടനങ്ങളുമായി എത്തിയിരുന്നു. ഇപ്പോള്‍ സ്വജനപക്ഷപാതം മലയാള സിനിമയിലും ശക്തമാണെന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് യുവനടന്‍ അക്ഷയ് രാധാകൃഷ്ണന്‍. ഗോഡ് ഫാദറില്ലാതെ സിനിമയിൽ വരുന്നവരെ പുറത്താക്കാൻ പലരും നോക്കുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അക്ഷയ് പറയുന്നത്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് അക്ഷയ്. 'സ്വന്തമായി ഒരു സര്‍ക്കിള്‍ വേണം അല്ലെങ്കിൽ ഗോഡ്‌ഫാദര്‍ വേണം. ഇത് രണ്ടും ഇല്ലെങ്കിൽ മലയാള സിനിമയിൽ വളരാൻ ബുദ്ധിമുട്ടാണ്. ഒരു കാരണവും ഇല്ലെങ്കിലും ഫീല്‍ഡ് ഔട്ട് ആക്കാൻ പലരും നോക്കും. കുഴപ്പമില്ല ഞാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും' ഇതായിരുന്നു അക്ഷയ്‌യുടെ ഫേസ്ബുക്ക് പോസ്റ്റ്. നടന്‍റെ പുതിയ ചിത്രം വെള്ളേപ്പം എന്ന സിനിമയുടെ സംവിധായകൻ പ്രവീൺ രാജ് അക്ഷയിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ ആരോപണവുമായി രം​ഗത്ത് വന്നിരുന്നു. അതിന്‍റെ പശ്ചാത്തലത്തിലാണോ താരത്തിന്‍റെ പ്രതികരണമെന്ന് വ്യക്തമല്ല.

ABOUT THE AUTHOR

...view details