അഭിനേതാവ്, നിര്‍മാതാവ്, വിതരണക്കാരന്‍ ഇനി തിരക്കഥാകൃത്തെന്ന് കൂടി ചേര്‍ക്കാം മലയാളത്തിന്‍റെ പ്രിയ നടന്‍ അജു വര്‍ഗീസിന്. അജു തിരക്കഥയെഴുതിയ പുതിയ ചിത്രം 'സാജന്‍ ബേക്കറി സിന്‍സ് 1962' ന്‍റെ ചിത്രീകരണം റാന്നിയില്‍ ആരംഭിച്ചു. അജുവാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം രഞ്ജിത മേനോന്‍ നായികയാകുന്നു. ഗണേഷ് കുമാർ, ജാഫര്‍ ഇടുക്കി, ലെന, ഗ്രേസ് ആന്‍റണി തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
അജു ഇനി തിരക്കഥാകൃത്തും; 'സാജന്‍ ബേക്കറി സിന്‍സ് 1962' ന്‍റെ ചിത്രീകരണം ആരംഭിച്ചു - Sajan Bakery Sins 1962
സായാഹ്ന വാർത്തകൾ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സാജന്‍ ബേക്കറി സിന്‍സ് 1962'. സംവിധായകനൊപ്പം ചേര്‍ന്ന് അജു വര്‍ഗീസാണ് തിരക്കഥ എഴുതിയിരിക്കുന്നത്
![അജു ഇനി തിരക്കഥാകൃത്തും; 'സാജന്‍ ബേക്കറി സിന്‍സ് 1962' ന്‍റെ ചിത്രീകരണം ആരംഭിച്ചു Aju Varghese is writing the screenplay 'Sajan Bakery Sins 1962' Filming has just begun അജു ഇനി തിരക്കഥാകൃത്തും; 'സാജന്‍ ബേക്കറി സിന്‍സ് 1962' ന്‍റെ ചിത്രീകരണം ആരംഭിച്ചു സാജന്‍ ബേക്കറി സിന്‍സ് 1962 ലേറ്റസ്റ്റ് ന്യൂസ് Aju Varghese Sajan Bakery Sins 1962 Aju Varghese is writing the screenplay](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5233042-676-5233042-1575184564093.jpg)
അജു ഇനി തിരക്കഥാകൃത്തും; 'സാജന്‍ ബേക്കറി സിന്‍സ് 1962' ന്‍റെ ചിത്രീകരണം ആരംഭിച്ചു
സംവിധായകനൊപ്പം ചേര്‍ന്ന് അജു വര്‍ഗീസാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും അഭിനയിച്ച സായാഹ്ന വാർത്തകൾ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് അരുൺ ചന്തു. ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം ഫന്‍റാസ്റ്റിക് ഫിലിംസിന്‍റെയും എം സ്റ്റാർ ലിറ്റിൽ കമ്യൂണിക്കേഷന്‍റെയും ബാനറിൽ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.