കേരളം

kerala

ETV Bharat / sitara

റിലീസാകാത്ത സിനിമ കണ്ട് കാശുപോയെന്ന് കമന്‍റ്; വിമര്‍ശകന് കുറിക്കുകൊള്ളുന്ന മറുപടിയുമായി അജു വര്‍ഗീസ് - ആരാധകന്‍ കമന്‍റ്

അജു വര്‍ഗീസിന്‍റെ പോസ്റ്റിന് താഴെ റിലീസാകാത്ത ബിജു മേനോന്‍-അജുവര്‍ഗീസ് ചിത്രം ആദ്യരാത്രി കണ്ട് കാശ് നഷ്ടമായി എന്ന് ഒരാള്‍ ഇട്ട കമന്‍റിന് അജു വര്‍ഗീസ് നല്‍കിയ മറുപടിയാണ് വൈറലാകുന്നത്

റിലീസാകാത്ത സിനിമ കണ്ട് കാശുപോയെന്ന് കമന്‍റ്; വിമര്‍ശകന് കുറിക്കുകൊള്ളുന്ന മറുപടിയുമായി അജു വര്‍ഗീസ്

By

Published : Sep 26, 2019, 11:30 PM IST

കേരളക്കരയെയാകെ കുടുകുടെ ചിരിപ്പിച്ച വെള്ളിമൂങ്ങയുടെ അണിയറപ്രവര്‍ത്തകരും നടന്മാരും വീണ്ടും ഒരുമിച്ച, ബിജുമേനോന്‍ ചിത്രമാണ് റിലീസിന് ഒരുങ്ങുന്ന ആദ്യരാത്രി. ചിത്രത്തിന്‍റെ അവിയല്‍ ടീസറും പാട്ടുകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയ ഞാനെന്നും കിനാവ് എന്ന് തുടങ്ങുന്ന ഗാനം ട്രെന്‍റിംങ് ലിസ്റ്റില്‍ ഇടംപിടിച്ച് കഴിഞ്ഞു. ബാഹുബലിയിലെ പ്രണയഗാനത്തോട് സാമ്യം തോന്നിക്കുന്ന പശ്ചാത്തലത്തില്‍ ഒരുക്കിയ ഗാനത്തില്‍ പ്രണയ ജോഡികളായി എത്തിയത് നടന്‍ അജു വര്‍ഗീസും അനശ്വരയുമായിരുന്നു. ചെറിയ ബഡ്ജറ്റില്‍ മനോഹരമായി ഒരുക്കിയ ഗാനത്തിന്‍റെ വീഡിയോയ്ക്ക് അഭിനന്ദന പ്രവാഹമാണ്. താന്‍ അഭിനയിച്ച ഒരു മുഴുനീള പ്രണയഗാനം ആദ്യമായി ഹിറ്റായതിന്‍റെ സന്തോഷം അജുവര്‍ഗീസ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. ഗാനവുമായി ബന്ധപ്പെട്ടിറങ്ങിയ ട്രോളുകളും അജുവര്‍ഗീസ് പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ ആ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കാരണം താരം പങ്കുവെച്ച പോസ്റ്റില്‍ ഒരാള്‍ 'സിനിമ കണ്ട്... കീശയിലെ കാശ് പോയി' എന്ന് കമന്‍റ് ചെയ്തിരുന്നു. റിലീസ് തീയ്യതി പോലും പ്രഖ്യാപിക്കാത്ത ചിത്രത്തെ പറ്റിയായിരുന്നു ഇങ്ങനെയൊരു കമന്‍റ്. ഇതിന് അജുവര്‍ഗീസ് നല്‍കിയ കിടിലന്‍ മറുപടിയാണ് ആരാധകരെ ചിരിപ്പിക്കുന്നത്. 'അപ്പൊ താങ്കൾ ഈ സിനിമ കണ്ടു കഴിഞ്ഞു. വൗ!' എന്നായിരുന്നു അജുവിന്‍റെ കമന്‍റ്. അജുവിനെ പിന്തുണച്ച് നിരവധി പ്രേക്ഷകരാണ് രംഗത്തുവന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയരാഘവൻ, ശ്രീലക്ഷ്മി, പൗളി വൽസൻ, മനോജ് ഗിന്നസ്, സർജാനോ ഖാലിദ്, സ്നേഹ ബാബു, ബിജു സോപാനം, ചെമ്പിൽ അശോകൻ എന്നിവർ മറ്റ് പ്രധാനവേഷങ്ങളിൽ എത്തുന്നു.

ABOUT THE AUTHOR

...view details