താൻ ഉടന്‍ തന്നെ സമൂഹമാധ്യമങ്ങളിൽ സജീവമാകുമെന്ന വാർത്ത വ്യാജമാണെന്ന് തമിഴ് നടൻ അജിത് കുമാർ. താരത്തിന്‍റെ ഒപ്പിനൊപ്പം ഒരു കത്തിലൂടെ അജിത്ത് സമൂഹമാധ്യമങ്ങളിലേക്ക് തിരിച്ചു വരികയാണെന്ന വാർത്ത ഈ മാസം ആറിന് പ്രചരിച്ചിരുന്നു. കത്ത് വ്യജമാണെന്നും ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും താരത്തിന്‍റെ അഭിഭാഷകൻ അറിയിച്ചു.
വ്യാജ വാർത്തക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അജിത്തിന്‍റെ അഭിഭാഷകൻ - fake news
അജിത്തിന്‍റെ ഒപ്പോട് കൂടിയ ഒരു കത്തിലാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിലേക്ക് തിരിച്ചു വരികയാണെന്ന വാർത്ത പ്രചരിച്ചത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പറഞ്ഞു
അജിത്തിന്‍റെ അഭിഭാഷകൻ
"തനിക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകളൊന്നും ഇല്ലെന്ന് എന്‍റെ കക്ഷി മുമ്പ് ഒരു പൊതു അറിയിപ്പ് നൽകിയിട്ടുള്ളതാണ്. അതുപോലെ അദ്ദേഹം ആരാധകരുടെ ഔദ്യോഗിക പേജുകളെയൊന്നും പിന്തുണയ്ക്കുന്നുമില്ല. ഇപ്പോൾ ഇത്തരത്തിൽ വ്യാജ ഒപ്പും വാർത്തയും പ്രചരിപ്പിച്ച ആൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അഭിഭാഷകൻ പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത താരം ഫിലിം ഈവന്‍റ്‌സുകളിലും പൊതുവേ പങ്കെടുക്കാറില്ല.