തമിഴകത്തിന്‍റെ തല അജിത്തിന്‍റെയും മലയാളത്തിന്‍റെ പ്രിയപ്പെട്ട നടി ശാലിനിയുടെയും മകൻ ആദ്വിക് അജിത്തിന്‍റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മ ശാലിനിക്കൊപ്പം ഒരു പൊതുപരിപാടിയിൽ എത്തിയപ്പോഴുള്ള ചിത്രമാണ് ട്വിറ്ററിലും ഫേസ്‌ബുക്കിലും പ്രചരിക്കുന്നത്. ആദ്വിക്കിന്‍റെ ക്യൂട്ട് ഭാവങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
അമ്മക്കൊപ്പം ക്യൂട്ട് പോസുമായി താരദമ്പതികളുടെ മകൻ - ajith shalini son aadvik cute pics goes viral news
അമ്മ ശാലിനിക്കൊപ്പം ഒരു പൊതുപരിപാടിയിൽ എത്തിയപ്പോഴുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
അമ്മക്കൊപ്പം ക്യൂട്ട് പോസുമായി താരദമ്പതികളുടെ മകൻ
മലയാളത്തിലും തമിഴിലും സജീവമായിരുന്ന ശാലിനിയും തമിഴ് നടൻ അജിത്തും തമ്മിൽ 2000ൽ ഏപ്രിൽ മാസമാണ് വിവാഹിതരാവുന്നത്. 1999ലെ അമർക്കളം എന്ന തമിഴ് ചിത്രത്തിനിടയിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇവർക്ക് അനൗഷ്ക എന്ന മകൾ കൂടിയുണ്ട്.