കേരളം

kerala

ETV Bharat / sitara

ഉടന്‍ സാക്ഷി ആകാന്‍ ഒരുങ്ങിക്കോളൂ ; വീണ്ടും ബൈക്ക്‌ ചേസുമായി അജിത്

Valimai bike chase promo video: 'വലിമൈ'യുടെ പുതിയ പ്രമോ വീഡിയോ പുറത്ത്‌

By

Published : Feb 15, 2022, 2:55 PM IST

Valimai bike chase promo video  ബൈക്ക്‌ ചേസിങുമായി അജിത്  Ajith movie Valimai  'വലിമൈ'യുടെ പുതിയ പ്രമോ വീഡിയോ  Valimai first promo video  Valimai release  Action thriller Valimai  Valimai first promo video  Valimai cast and crew
'ഉടന്‍ സാക്ഷി ആകാന്‍ ഒരുങ്ങിക്കൊള്ളൂ'; വീണ്ടും ബൈക്ക്‌ ചേസുമായി അജിത്

Valimai bike chase promo video : അജിത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'വലിമൈ'യുടെ പുതിയ പ്രമോ വീഡിയോ പുറത്ത്‌. ആക്ഷന്‍ രംഗങ്ങളാലും ബൈക്ക്‌ റേസിങ്ങുകളാലും സമ്പന്നമായ ചിത്രമാണ് വലിമൈ എന്ന്‌ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് പുതുതായി പുറത്തിറങ്ങിയ പ്രമോ വീഡിയോ.

Valimai release : 'വലിമൈ' റിലീസ്‌ തീയതിയും പ്രമോ വീഡിയോയിലൂടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്‌. ഫെബ്രുവരി 24നാണ്‌ ചിത്രം തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുന്നത്‌.

Action thriller Valimai: 'വലിമൈ'യുടെ ഏറ്റവും വലിയ ആകര്‍ഷണമാണ്‌ ചിത്രത്തിലെ ബൈക്ക്‌ ചേസ്‌ അടക്കമുള്ള രംഗങ്ങള്‍. നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലറില്‍ ബൈക്ക്‌ ചേസിന്‍റെ ചെറു ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. മുമ്പ്‌ പുറത്തിറങ്ങിയ മേക്കിങ്‌ വീഡിയോയും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

Valimai first promo video : ഡ്യൂപ്പില്ലാതെ ബൈക്ക് സ്‌റ്റണ്ട് ചെയ്‌ത അജിത്തിന്‍റെ വാര്‍ത്തകള്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. ബൈക്ക്‌ സ്‌റ്റണ്ട്‌ ചെയ്യുന്നതിനിടെ തെറിച്ചുവീണ അജിത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തിരുന്നു. 'വാലിമൈ' യുടെ ചിത്രീകരണത്തിനിടെ അജിത്തിന് രണ്ട് തവണ പരിക്കേറ്റിരുന്നു.

Also Read: 'ഹൃദയം' ഒടിടിയിലേക്ക്‌; റിലീസ്‌ തീയതി പുറത്ത്‌; ഒടിടിയില്‍ എത്തുമ്പോള്‍ തിയേറ്ററില്‍ ഓടുമോ?

Valimai cast and crew : മൂന്ന് നായികമാരാണ് ചിത്രത്തില്‍. ഹുമ ഖുറേഷി, യാമി ഗൗതം, ഇലിയാന ഡിക്രൂസ്‌ എന്നിവരാണ് നായികമാര്‍. ഇവരെ കൂടാതെ കാര്‍ത്തികേയ, യോഗി ബാബു, സുമിത്ര, പേളി മാണി, ബാനി, പുകഴ്‌, അച്യുത്‌ കുമാര്‍, രാജ്‌ അയ്യപ്പ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

എച്ച്‌. വിനോദ്‌ ആണ് രചനയും സംവിധാനവും. 'നേര്‍ക്കൊണ്ട പാര്‍വൈ', 'തീരന്‍' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എച്ച്.വിനോദ്. ബേവ്യു പ്രോജക്‌റ്റ്‌സ്‌ എല്‍എല്‍പിയുടെ ബാനറില്‍ ബോണി കപൂറും സീ സ്‌റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം. നീരവ്‌ ഷാ ഛായാഗ്രഹണവും നിര്‍വഹിക്കും. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വഹിക്കും.

ABOUT THE AUTHOR

...view details