Valimai release: അജിത് ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വലിമൈ'. പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധേയമായ ചിത്രം ഫെബ്രുവരി 24നാണ് തിയേറ്ററുകളിലെത്തുക. റിലീസിനോടടുക്കുമ്പോള്‍ ചിത്രത്തിന്‍റെ റിസര്‍വേഷന്‍ സംബന്ധിച്ച വാര്‍ത്തകളാണ് പുറത്തുവരുന്നത്.
Valimai Kerala reservation starts today: 'വലിമൈ'യുടെ കേരളത്തിലെ റിസര്‍വേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. റെക്കോര്‍ഡ് സ്‌ക്രീനുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ 90 ശതാനം തിയേറ്ററുകളിലും 'വലിമൈ' റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീ റിലീസ് ബിസിനസില്‍ മാത്രമായി ചിത്രം 300 കോടി നേടിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരികയാണിപ്പോള്‍.
Action thriller Valimai: ആക്ഷന്‍ രംഗങ്ങളാലും ബൈക്ക് റേസിങ്ങുകളാലും സമ്പന്നമായ ചിത്രമാണ് 'വലിമൈ'. 'വലിമൈ'യുടെ ഏറ്റവും വലിയ ആകര്‍ഷണമാണ് ചിത്രത്തിലെ ബൈക്ക് ചേസ് അടക്കമുള്ള രംഗങ്ങള്‍. നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലറില്‍ ബൈക്ക് ചേസിന്‍റെ ചെറു ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. മുമ്പ് പുറത്തിറങ്ങിയ മേക്കിങ് വീഡിയോയും, പ്രമേ വീഡിയോകളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
Valimai first promo video: ഡ്യൂപ്പില്ലാതെ ബൈക്ക് സ്‌റ്റണ്ട് ചെയ്‌ത അജിത്തിന്‍റെ വാര്‍ത്തകള്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. ബൈക്ക് സ്‌റ്റണ്ട് ചെയ്യുന്നതിനിടെ തെറിച്ചുവീണ അജിത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'വാലിമൈ' യുടെ ചിത്രീകരണത്തിനിടെ അജിത്തിന് രണ്ട് തവണയാണ് പരിക്കേറ്റത്.