കേരളം

kerala

ETV Bharat / sitara

കൊവിഡ് പ്രതിരോധം; തമിഴ്‌നാട് സര്‍ക്കാരിന് 25 ലക്ഷം നല്‍കി അജിത് - tamil nadu cm relief fund

നടന്‍ അജിത്തിന്‍റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ റിലീഫ് ഫണ്ടിലേക്ക് പണം കൈമാറിയ വിവരം അറിയിച്ചത്

ajith kumar donates 25 lakh to tamil nadu cm relief fund to battle covid crisis  കൊവിഡ് പ്രതിരോധം; തമിഴ്നാട് സര്‍ക്കാരിന് 25 ലക്ഷം നല്‍കി അജിത്  തമിഴ്‌നാട് സര്‍ക്കാരിന് 25 ലക്ഷം നല്‍കി അജിത്  അജിത്ത് 25 ലക്ഷം നല്‍കി  നടന്‍ അജിത്ത് വാര്‍ത്തകള്‍  അജിത്ത് സിനിമകള്‍  ajith kumar donates 25 lakh to tamil nadu cm relief fund  ajith kumar donates 25 lakh to tamil nadu  tamil nadu cm relief fund  actor ajith news
കൊവിഡ് പ്രതിരോധം; തമിഴ്നാട് സര്‍ക്കാരിന് 25 ലക്ഷം നല്‍കി അജിത്

By

Published : May 14, 2021, 5:01 PM IST

കൊവിഡ് രോഗികളുടെ എണ്ണം തമിഴ്‌നാട്ടിലും കുത്തനെ ഉയരുകയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് പരിധോനകള്‍ ശക്തമാക്കി കൊവിഡ് വ്യാപനം കുറയ്‌ക്കാനുള്ള ശ്രമത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍. മഹാമാരിക്കെതിരെ എല്ലാവരും ഒന്നുചേര്‍ന്ന് പോരാടുന്ന ഈ സാഹചര്യത്തില്‍ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുകയാണ് നടന്‍ അജിത്ത്. നടന്‍റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

'ശ്രീ അജിത്ത് കുമാര്‍ ഇന്ന് ബാങ്ക് ട്രാന്‍സ്ഫര്‍ വഴി ഇരുപത്തിയഞ്ച് ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു' എന്നായിരുന്നു സുരേഷ് ചന്ദ്ര ട്വീറ്റ് ചെയ്‌തത്. മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് നിരവധി ആളുകള്‍ ഇതിനോടകം സംഭാവന നല്‍കി കഴിഞ്ഞു. കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ നേരില്‍ കണ്ടാണ് സൂര്യ, കാര്‍ത്തി ഇരുവരുടെ പിതാവും നടനുമായ ശിവകുമാറും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയത്. കൂടാതെ സംവിധായകന്‍ എ.ആര്‍ മുരുഗദോസ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് 25ലക്ഷത്തിന്‍റെ ചെക്ക് നല്‍കിയിരുന്നു.

വലിമൈയാണ് അണിയറയില്‍ പുരോഗമിക്കുന്ന അജിത് കുമാര്‍ ചിത്രം. എച്ച്.വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അവസാനമായി തിയേറ്ററുകളിലെത്തിയ അജിത് ചിത്രം നേര്‍കൊണ്ട പാര്‍വൈയാണ്. ബോളിവുഡ് ചിത്രം പിങ്കിന്‍റെ തമിഴ് റീമേക്കായിരുന്നു ഇത്.

Also read: ശ്രീ ശ്രീ രവിശങ്കറിന്‍റെ ബയോപിക്, ടൈറ്റില്‍ റിലീസ് ചെയ്‌ത് കരണ്‍ ജോഹര്‍

ABOUT THE AUTHOR

...view details