കേരളം

kerala

ETV Bharat / sitara

'വലിമൈ' കൂട്ടുകെട്ടിൽ വീണ്ടും അജിത് ചിത്രം - thala61 h vinod valimai news

അജിത്- എച്ച് വിനോദ്- ബോണി കപൂർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണിത്. നേരത്തെ നേർക്കൊണ്ട പാർവൈ, റിലീസിനൊരുങ്ങുന്ന വലിമൈ എന്നീ ചിത്രങ്ങളാണ് ഈ കോമ്പോയിൽ നിർമിച്ച മറ്റ് ചിത്രങ്ങൾ.

വലിമൈ സിനിമ വാർത്ത  വലിമൈ അജിത് വാർത്ത  അജിത് എച്ച് വിനോദ് വലിമൈ വാർത്ത  ബോണി കപൂർ അജിത് വലിമൈ വാർത്ത  ajith h vinod valimai news latest  boney kapoor h vinod valimai news  thala61 h vinod valimai news  boney kapoor ajith news
അജിത് ചിത്രം

By

Published : Sep 30, 2021, 11:40 AM IST

തല ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വലിമൈ'. അജിത്തിന്‍റെ ആക്ഷനും മാസും കോർത്തിണക്കി ഒരുക്കുന്ന തമിഴ് ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്.

വലിമൈയ്‌ക്ക് ശേഷം അജിത്- എച്ച് വിനോദ്- ബോണി കപൂർ കോമ്പോയിൽ പുതിയ ചിത്രം

വലിമൈ റിലീസിനെത്തുന്നതിന് മുൻപ് തന്നെ അജിത്തുമായി മറ്റൊരു ചിത്രത്തിനുള്ള പണിപ്പുരയിലാണ് സംവിധായകനും നിർമാതാവും. തല 61 എന്ന പേരിൽ അറിയപ്പെടുന്ന പുതിയ ചിത്രം ബോണി കപൂർ നിർമിക്കുന്നു. എച്ച് വിനോദ് ആണ് സംവിധായകൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തങ്ങളുടെ കൂട്ടുകെട്ടിൽ മൂന്നാമതൊരു സിനിമ വരുന്നുവെന്ന് ബോണി കപൂർ അറിയിച്ചത്.

വലിമൈക്ക് മുൻപ് അജിത്- എച്ച് വിനോദ്- ബോണി കപൂർ കൂട്ടുകെട്ടിൽ ആദ്യം പിറന്നത് നേർക്കൊണ്ട പാർവൈ എന്ന ചിത്രമായിരുന്നു. തല അജിത്തിന്‍റെ 61-ാമത്തെ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഒക്‌ബോർ അവസാനമോ നവംബറിന്‍റെ തുടക്കത്തിലോ സിനിമ ചിത്രീകരണത്തിലേക്ക് കടക്കുമെന്നും പറയുന്നു.

Also Read: വലിമൈയിലെ 'നാങ്ക വേറെ മാരി' മണിക്കൂറുകൾ പിന്നിടുമ്പോൾ മെഗാഹിറ്റ്

അജിത്തിന്‍റെ ഷൂട്ട് പൂർത്തിയാക്കിയ വലിമൈയിൽ ഹുമ ഖുറേഷി, യോഗി ബാബു, കാർത്തികേയ എന്നിവരാണ് പ്രധാന താരങ്ങൾ. അടുത്തിടെയാണ് സിനിമ റഷ്യയിൽ ഷൂട്ട് പൂർത്തിയാക്കിയത്. 2022 പൊങ്കൽ റിലീസായി സിനിമ തിയേറ്ററുകളിൽ പുറത്തിറങ്ങുമെന്നാണ് സൂചന.

ABOUT THE AUTHOR

...view details