വന്‍ വിജയമായി തീര്‍ന്ന കാര്‍ത്തി ചിത്രമാണ് കൈതി. 100 കോടി ക്ലബ്ബില്‍ വരെ ഇടംപിടിച്ച ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്ന് സംവിധായകന്‍ ലോകേഷ് കനകരാജും വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പുതിയൊരു വിശേഷം പുറത്തുവന്നിരിക്കുകയാണ് . ചിത്രം ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെടുന്നു. അജയ് ദേവ്ഗണാകും ഹിന്ദിയില്‍ കാര്‍ത്തിയുടെ റോളിലെത്തുക. അജയ് ദേവ്ഗണ്‍ ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
കൈതി ബോളിവുഡിലേക്ക്; നായകന്‍ അജയ് ദേവ്ഗണ്‍ - Hindi remake of Tamil action-thriller Kaithi
അജയ് ദേവ്ഗണാകും ഹിന്ദിയില്‍ കാര്‍ത്തിയുടെ റോളിലെത്തുക. അജയ് ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു
റിയലന്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ് ഡ്രീം വാരിയര്‍ പിക്ചേഴ്സുമായി ചേര്‍ന്നാണ് കൈതിയുടെ ഹിന്ദി റീമേക്ക് നിര്‍മിക്കുന്നത്. നേരത്തെ തന്നെ കൈതിയുടെ ബോളിവുഡ് റീമേക്ക് വരുന്നുവെന്നതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടന്നിരുന്നുവെങ്കിലും ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളൊന്നും അന്ന് പുറത്തുവിട്ടിരുന്നില്ല. ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 12ന് തീയേറ്ററുകളിലെത്തും.
ഒറ്റ രാത്രി നടക്കുന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് കൈതി ഒരുക്കിയത്. ചിത്രത്തില്‍ മലയാളി താരം നരേനും ഏറെ പ്രാധാന്യമുളള മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഹരീഷ് പേരടി, രമണ, ദീന ജോര്‍ജ്, മറിയം, ഹരീഷ് ഉത്തമന്‍, അംസദ്, അര്‍ജുന്‍ ദാസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.