Ajagajantharam trolls: കൊവിഡ് തരംഗത്തിന് ശേഷം തിയേറ്ററുകള്‍ സജീവമായപ്പോള്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ ചിത്രമാണ് 'അജഗജാന്തരം'. തിയേറ്റര്‍ ഇളക്കി മറിച്ചു കൊണ്ടാണ് 'അജഗജാന്തരം' പ്രദര്‍ശനത്തിനെത്തിയത്. 25 ദിവസം കൊണ്ട് 25 കോടിയാണ് ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചത്. തിയേറ്ററുകളില്‍ വിജയം കൊയ്‌ത ചിത്രം അടുത്തിടെ ഒടിടിയിലും എത്തിയിരുന്നു.
സോണി ലിവിലൂടെയാണ് 'അജഗജാന്തരം' സ്‌ട്രീമിംഗ് നടത്തുന്നത്. ഇപ്പോള്‍ ചിത്രത്തിനെതിരെയുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്. 'അജഗജാന്തരം ട്രോളുകള്‍' എന്ന പേരിലാണ് ട്രോളുകള്‍ പ്രചരിക്കുന്നത്.
അജഗജാന്തരം ട്രോളുകള്‍-
'സ്വാതന്ത്ര്യം അര്‍ധരാത്രി'ക്ക് ശേഷം ആന്‍റണി വര്‍ഗീസും, ടിനു പാപ്പച്ചനും ഒന്നിച്ച 'അജഗജാന്തരം' ക്രിസ്‌മസ് റിലീസായാണ് തിയേറ്ററുകളിലെത്തിയത്. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങളാണ് 'അജഗജാന്തര'ത്തില്‍ എന്നാണ് പ്രേക്ഷക പ്രതികരണം. ഉത്സവപ്പറമ്പിലേക്ക് ഒരു ആനയും പാപ്പാനും ഒരു കൂട്ടം യുവാക്കളും എത്തുന്നതും, പിന്നീടുള്ള 24 മണിക്കൂറിനിടെ അവിടെ അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് ചിത്ര പശ്ചാത്തലം.
Ajagajantharam cast and crew: അര്‍ജുന്‍ അശോകന്‍, ജാഫര്‍ ഇടുക്കി, ചെമ്പന്‍ വിനോദ്, സാബു മോന്‍, സുധി കോപ്പ, രാജേഷ് ശര്‍മ, ലുക്‌മാന്‍, വിനീത് വിശ്വം തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരന്നു. സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിച്ചത്.
കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജിന്‍റോ ജോര്‍ജ് ഛായാഗ്രഹണവും, ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വഹിച്ചു. ജസ്‌റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം.