കേരളം

kerala

ETV Bharat / sitara

Ajagajantharam Theatre Response : 'കേരളം മുഴുവന്‍ ആവേശത്തിമര്‍പ്പില്‍' ; അജഗജാന്തരം തിയേറ്ററുകളില്‍ - Antony Varghese In Ajagajantharam

Ajagajantharam Theatre Response | ക്രിസ്‌മസ് റിലീസ്‌ ചിത്രമായ 'അജഗജാന്തരം' കേരളമൊട്ടാകെ പ്രദര്‍ശനത്തിനെത്തി

Ajagajantharam theatre response  തിയേറ്റര്‍ ഇളക്കി മറിച്ച്‌ അജഗജാന്തരം  ക്രിസ്‌തുമസ്‌ റിലീസ്‌ ചിത്രമായ 'അജഗജാന്തരം'  Ajagajantharam hit theatres  Ajagajantharam cast and crew
Ajagajantharam theatre response : ആവേശത്തിമിര്‍പ്പില്‍ കേരളം! തിയേറ്റര്‍ ഇളക്കി മറിച്ച്‌ അജഗജാന്തരം

By

Published : Dec 23, 2021, 3:48 PM IST

Ajagajantharam hit theatres : തിയേറ്റര്‍ ഇളക്കി മറിച്ച്‌ 'അജഗജാന്തരം'. 'സ്വാതന്ത്ര്യം അര്‍ധരാത്രി'ക്ക് ശേഷം ആന്‍റണി വര്‍ഗീസും, ടിനു പാപ്പച്ചനും ഒന്നിച്ച 'അജഗജാന്തരം' ആദ്യ ക്രിസ്‌മസ് റിലീസായി തിയേറ്ററുകളിലെത്തി. ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.

Ajagajantharam theatre response : മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങളാണ് 'അജഗജാന്തര'ത്തില്‍ എന്നാണ് പ്രേക്ഷകപ്രതികരണം. ആന്‍റണി വര്‍ഗീസ്‌ തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്‌.

റിലീസിന് പിന്നാലെ സന്തോഷം പങ്കുവച്ച് അജഗജാന്തരം നായകന്‍ ആന്‍റണി വര്‍ഗീസും രംഗത്തെത്തി. 'കേരളം മുഴുവന്‍ ആവേശത്തിമര്‍പ്പില്‍' എന്ന ടാഗ്‌ലൈനോട് കൂടിയ പോസ്‌റ്ററാണ് പെപ്പെ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

Also Read :Bheeshma Parvam character poster : 'ഭീഷ്‌മ പര്‍വ്വ'ത്തിലെ സൈമണിനെ പരിചയപ്പെടുത്തി മമ്മൂട്ടി

ഉത്സവപ്പറമ്പിലേക്ക് ഒരു ആനയും പാപ്പാനും ഒരു കൂട്ടം യുവാക്കളും എത്തുന്നതും, പിന്നീടുള്ള 24 മണിക്കൂറിനിടെ അവിടെ അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് ചിത്ര പശ്ചാത്തലം.

Ajagajantharam cast and crew : അര്‍ജുന്‍ അശോകന്‍, ജാഫര്‍ ഇടുക്കി, ചെമ്പന്‍ വിനോദ്‌, സാബു മോന്‍, സുധി കോപ്പ, രാജേഷ്‌ ശര്‍മ, ലുക്‌മാന്‍, വിനീത്‌ വിശ്വം തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത്‌ തലാപ്പിള്ളിയും ചേര്‍ന്നാണ് നിര്‍മാണം. കിച്ചു ടെല്ലസ്‌, വിനീത്‌ വിശ്വം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയത്.

ജിന്‍റോ ജോര്‍ജ്‌ ഛായാഗ്രഹണവും, ഷമീര്‍ മുഹമ്മദ്‌ എഡിറ്റിങും നിര്‍വഹിക്കും. ജസ്‌റ്റിന്‍ വര്‍ഗീസ്‌ ആണ് സംഗീതം.

ABOUT THE AUTHOR

...view details