കേരളം

kerala

ETV Bharat / sitara

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ തമിഴ് റീമേക്കിന്‍റെ ചിത്രീകരണം ആരംഭിച്ചു - സംവിധായകന്‍ ആര്‍.കണ്ണന്‍

ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം പൂജയോടെ ആരംഭിച്ചു. ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകുന്നത്

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ തമിഴ് റീമേക്കിന്‍റെ ചിത്രീകരണം ആരംഭിച്ചു  ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ തമിഴ്  Aishwarya Rajesh film with R Kannan  Aishwarya Rajesh film  ഐശ്വര്യ രാജേഷ് സിനിമകള്‍  സംവിധായകന്‍ ആര്‍.കണ്ണന്‍  R Kannan remake movies
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ തമിഴ് റീമേക്കിന്‍റെ ചിത്രീകരണം ആരംഭിച്ചു

By

Published : Mar 3, 2021, 7:29 PM IST

ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യുകയും പിന്നീട് വലിയ വിജയം നേടുകയും ഏറെ ചര്‍ച്ചയാവുകയും ചെയ്‌ത സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. നിമിഷ സജയന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സിനിമയ്‌ക്ക് തമിഴിലും തെലുങ്കിലും റീമേക്ക് ഒരുക്കുന്നത് തമിഴ് സിനിമ സംവിധായകനായ ആര്‍.കണ്ണനാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകുന്നത്. ബാലസുബ്രഹ്മണ്യമാണ് സിനിമയ്‌ക്കായി ഛായാഗ്രഹകന്‍. സവാരി മുത്തു, ജീവിത സുരേഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമക്കായി സംഭാഷണം ഒരുക്കിയിരിക്കുന്നത്.

തൊണ്ടി മുതലും ദൃക്‌സാക്ഷിയുമെന്ന സിനിമയ്‌ക്ക് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ജിയോ ബേബിയാണ് സംവിധാനം ചെയ്‌തത്. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ഒരു സാധാരണ കുടുംബത്തെ പശ്ചാത്തലമാക്കി അവതരിപ്പിക്കുകയായിരുന്നു സിനിമയില്‍. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ടൊവിനോ ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്‌ത സിനിമ കൂടിയാണിത്. അടുക്കള പുറങ്ങളില്‍ തളച്ചിടുന്ന സ്ത്രീകളെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും കുടുംബങ്ങളിലെ പുരുഷാധിപത്യത്തെ കുറിച്ചുമെല്ലാം സിനിമ സംസാരിക്കുന്നു. അഥര്‍വ, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ തള്ളി പോഗാതെ എന്ന സിനിമയാണ് റിലീസിന് തയ്യാറെടുക്കുന്ന ആര്‍.കണ്ണന്‍റെ മറ്റൊരു സിനിമ.

ABOUT THE AUTHOR

...view details