സുധ കൊങ്ങരയുടെ സംവിധാനത്തിൽ സൂര്യ, അപർണ ബാലമുരളി, ഉർവശി എന്നിവർ കേന്ദ്ര വേഷങ്ങളിലെത്തിയ സൂരരൈ പോട്ര് ഒടിടി റിലീസിനെത്തി മികച്ച പ്രതികരണമാണ് നേടുന്നത്. തിയേറ്റർ അനുഭവം അനിവാര്യമായിരുന്ന ചിത്രമാണ് സൂരരൈ പോട്ര് എന്നാണ് സിനിമ കണ്ടിറങ്ങിയവരുടെ പരക്കെയുള്ള അഭിപ്രായം.
സൂരരൈ പോട്രിനെ പ്രശംസിച്ച് ഐശ്വര്യ രാജേഷ്; നന്ദി അറിയിച്ച് ബൊമ്മി - aishwarya rajesh and aparna balamurali news
സൂരരൈ പോട്ര് വലിയ പ്രചോദനമാണെന്നും മാരനായും ബൊമ്മിയായും അഭിനയിച്ച സൂര്യയും അപർണയും അസാമാന്യ അഭിനയം കാഴ്‌ചവെച്ചുവെന്നും ഐശ്വര്യ രാജേഷ് അഭിപ്രായപ്പെട്ടു
![സൂരരൈ പോട്രിനെ പ്രശംസിച്ച് ഐശ്വര്യ രാജേഷ്; നന്ദി അറിയിച്ച് ബൊമ്മി Aishwarya Rajesh സൂരരൈ പോട്രിനെ പ്രശംസിച്ച് ഐശ്വര്യ രാജേഷ് വാർത്ത സുധ കൊങ്ങര വാർത്ത സൂര്യ അപർണ ബാലമുരളി സിനിമ വാർത്ത soorarai potru film news aishwarya rajesh and aparna balamurali news sudha kongara news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9665247-thumbnail-3x2-aishwrya.jpg)
സൂരരൈ പോട്രിനെ പ്രശംസിച്ച് ഐശ്വര്യ രാജേഷ്
ചിത്രത്തിലെ അണിയറപ്രവർത്തകർക്കും അഭിനയനിരക്കും അഭിനന്ദനമറിയിച്ച് ഷെയ്ന്‍ നിഗം, തെലുങ്ക് താരം സായ് ധരണ്‍ തേജ്, വിജയ് ദേവരകൊണ്ട തുടങ്ങി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമ വലിയ പ്രചോദനമാണെന്നും മാരനായും ബൊമ്മിയായും അഭിനയിച്ച സൂര്യയും അപർണയും അസാമാന്യ അഭിനയം കാഴ്‌ചവെച്ചുവെന്നും തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി ഐശ്വര്യ രാജേഷ് അഭിപ്രായപ്പെട്ടിരിക്കുന്നത്. നടിയുടെ പ്രശംസക്ക് ട്വിറ്ററിലൂടെ അപർണ നന്ദിയും അറിയിച്ചിട്ടുണ്ട്.