അഭിനയിച്ച സിനിമകളിലൂടെ മലയാള സിനിമയിൽ തന്‍റേതായ സ്ഥാനമുണ്ടാക്കിയെടുക്കാൻ കഴിഞ്ഞ താരമാണ് യുവനടിമാരിൽ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ അഭിനയിച്ച സിനിമകൾ മിക്കതും ബ്ലോക്ക്ബസ്റ്റർ വിജയം നേടിയിരുന്നു. ജഗമേ തന്തിരം എന്ന ചിത്രത്തിലൂടെ ധനുഷിന്‍റെ നായികയായി തമിഴിലും ഐശ്വര്യ അഭിനയിച്ചിരുന്നു.
സിനിമ തിരക്കുകൾക്കിടയിലും ഐശ്വര്യ തന്‍റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ നിന്ന് അവധിയെടുക്കുന്നുവെന്ന വാർത്തയാണ് പുതുതായി പങ്കുവച്ചിരിക്കുന്നത്. കുറച്ചുനാളത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്നും അവധി എടുക്കുന്നുവെന്നും ഉടൻ കാണാമെന്നും ഇൻസ്റ്റഗ്രാമിലൂടെ ഐശ്വര്യ ലക്ഷ്മി ആരാധകരെ അറിയിച്ചു.
നിക്കി ബാനസ് എന്ന എഴുത്തുകാരിയുടെ പോസ് എന്ന വരികൾ പങ്കുവച്ചുകൊണ്ടാണ് താരം അവധി എടുക്കുന്ന കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. എന്ത് പറ്റിയെന്നറിയാൻ ആരാധകർ കമന്‍റുമായി എത്തിയിരിക്കുകയാണ്. ഇനി ആക്ടീവ് ആയിരിക്കില്ലേ എന്നും ആരാധകർ ചോദിക്കുന്നു.
Also read: മണിരത്നം ചിത്രത്തിന്‍റെ ഭാഗമാകാൻ ബാബു ആന്‍റണി; പൊന്നിയിൻ സെൽവനിൽ ഒരുങ്ങുന്നത് വൻതാരനിര
മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി ഏഴോളം ചിത്രങ്ങളാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ഐശ്വര്യ റായ്, അമിതാഭ് ബച്ചന്‍, വിക്രം, ജയം രവി, കാര്‍ത്തി, ജയറാം, പാര്‍ഥിപന്‍, സത്യരാജ്, കീര്‍ത്തി സുരേഷ്, അമല പോള്‍, കിഷോർ, വിക്രം പ്രഭു തുടങ്ങി വൻതാര നിര ഒരുമിക്കുന്ന മണിരത്നം ചിത്രം പൊന്നിയിൻ സെൽവനിലും ഐശ്വര്യ ലക്ഷ്മി പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.