ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ നിവിന്‍ പോളിയുടെ കൈപിടിച്ച് വെള്ളിത്തിരയില്‍ അരങ്ങേറിയ മലയാളികളുടെ പ്രിയ താരമാണ് ഐശ്വര്യ ലക്ഷ്മി. നിവിന് ശേഷം ടൊവിനോ തോമസിനൊപ്പം മായാനദിയിലൂടെയും ഐശ്വര്യ ജനഹൃദയങ്ങള്‍ കവര്‍ന്നു. പീന്നീട് ഫഹദിനൊപ്പം വരത്തന്‍, ആസിഫ് അലിക്കൊപ്പം വിജയ് സൂപ്പറും പൗര്‍ണ്ണമിയും തുടങ്ങീ നിരവധി ചിത്രങ്ങളാണ് ഐശ്വര്യയെ തേടിയെത്തിയത്.
ഐശ്വര്യ ലക്ഷ്മി ഇനി ആര്യക്കൊപ്പം - entertainment
ടെഡി എന്ന സയന്‍സ് ഫിക്ഷന് ശേഷം സംവിധായകന്‍ ശക്തി രാജനും ആര്യയും ഒന്നിക്കുന്ന ചിത്രത്തിലാണ് ഐശ്വര്യയും എത്തുന്നത്..
ഇപ്പോഴിതാ ഐശ്വര്യയുടെ പുതിയ സിനിമാ വിശേഷമാണ് പുറത്തുവരുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ആര്യയുടെ നായികയാകാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ഐശ്വര്യ ലക്ഷ്മി. ടെഡി എന്ന സയന്‍സ് ഫിക്ഷന് ശേഷം സംവിധായകന്‍ ശക്തി രാജനും ആര്യയും ഒന്നിക്കുന്ന ചിത്രത്തിലാണ് ഐശ്വര്യയും എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്‍റെ പൂജ.
ആക്ഷന്‍, ജഗമേ തന്തിരം, പൊന്നിയന്‍ സെല്‍വന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള ഐശ്വര്യയുടെ പുതിയ ചിത്രം കൂടിയാണിത്. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ഐശ്വര്യയെ കൂടാതെ സിമ്രാന്‍, കാവ്യ ഷെട്ടി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഡി.ഇമ്മാനാണ് സംഗീതം. ചെന്നൈ, മലേഷ്യ എന്നിവിടങ്ങളിലാകും ചിത്രീകരണം.