Archana 31 not out traile : ഐശ്വര്യ ലക്ഷ്‌മി കേന്ദ്ര കഥാപാത്രമായെത്തുന്ന 'അര്‍ച്ചന 31 നോട്ടൗട്ടിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് ഐശ്വര്യ ലക്ഷ്‌മി എത്തുന്നത്. 28 വയസ്സുകാരിയായ നാട്ടിന്‍ പുറത്തുകാരി അധ്യാപികയുടെ വിവാഹാലോചനകളാണ് സിനിമയുടെ പ്രമേയം എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
Archana 31 not out cast and crew: രമേശ് പിഷാരടി, ഇന്ദ്രന്‍സ്, രാജേഷ് മാധവ്, ലുക്ക്‌മാന്‍, ഹക്കീം ഷാജഹാന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അഖില്‍ അനില്‍കുമാറാണ് സംവിധാനം. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്‍റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.