കേരളം

kerala

ETV Bharat / sitara

അഹമ്മദാബാദ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി ഗിന്നസ് പക്രു - മികച്ച നടന്‍ ഗിന്നസ് പക്രു

ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയ രതീഷ് വേഗയ്‌ക്കും പുരസ്‌കാരം ലഭിച്ചു. മേളയിലെ 'ഗോള്‍ഡന്‍ കൈറ്റ് ' പുരസ്‌കാരവും ഇളയരാജക്കാണ്

malayalam movie ilayaraja  Ahmedabad International Film Festival  Guinness pakru Best Actor  Guinness pakru movie ilayaraja  അഹമ്മദാബാദ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍  മികച്ച നടന്‍ ഗിന്നസ് പക്രു  ഗിന്നസ് പക്രു ഇളയരാജ സിനിമ
അഹമ്മദാബാദ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി ഗിന്നസ് പക്രു

By

Published : Dec 18, 2020, 3:55 PM IST

ഇളയരാജയിലെ പ്രകടനത്തിലൂടെ അഹമ്മദാബാദ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നടന്‍ ഗിന്നസ് പക്രു. മാധവ രാംദാസ് സംവിധാനം ചെയ്‌ത സിനിമയാണ് ഇളയരാജ. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയ രതീഷ് വേഗയ്‌ക്കും പുരസ്‌കാരം ലഭിച്ചു. മേളയിലെ 'ഗോള്‍ഡന്‍ കൈറ്റ് ' പുരസ്കാരവും ഇളയരാജക്കാണ്. ഓണ്‍ലൈനായിട്ടായിരുന്നു അവാര്‍ഡ് നിര്‍ണയം.

ടെലിവിഷനില്‍ പ്രദര്‍ശനത്തിന് എത്തിയപ്പോഴാണ് സിനിമ ശ്രദ്ധനേടിയത്. മേല്‍വിലാസം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് മാധവ രാംദാസ്. ഒരു കടല വില്‍പ്പനക്കാരന്‍റെയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും കഥയാണ് ഇളയരാജ പറയുന്നത്. വനജന്‍ എന്ന കഥാപാത്രത്തെയാണ് ഗിന്നസ് പക്രു അവതരിപ്പിച്ചിരിക്കുന്നത്. ഹരിശ്രീ അശോകന്‍ ഗിന്നസ് പക്രുവിന്‍റെ പിതാവായി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം പുരസ്‌കാരം, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് പുരസ്കാരങ്ങള്‍ ഒരു ദിവസം തന്നെ ഏറ്റുവാങ്ങിയ നടന്‍ കൂടിയാണ് ഗിന്നസ് പക്രു. 2013ല്‍ കുട്ടീം കോലും സിനിമ സംവിധാനം ചെയ്‌തതിനാണ് പക്രുവിനെ തേടി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് എത്തിയത്.

ABOUT THE AUTHOR

...view details