സോഷ്യല്‍മീഡിയയില്‍ സജീവമാണ് നടന്‍ കൃഷ്ണ കുമാറിന്‍റെ നാല് മക്കളും. നാലുപേര്‍ക്കും സ്വന്തമായി യുട്യൂബ് ചാനലും ഇന്‍സ്റ്റഗ്രാം പേജും എല്ലാമുണ്ട്. ഇവരുടെ വീഡിയോകള്‍ക്കും ഫോട്ടോകള്‍ക്കും വന്‍ സ്വീകരണമാണ് ലഭിക്കാറുള്ളത്. ഇപ്പോള്‍ ഏറ്റവും ഇളയ സഹോദരിയുടെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്ള വ്യാജ ഹേറ്റേഴ്‌സ് പേജിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കൃഷ്ണകുമാറിന്‍റെ മൂത്ത മകളും നടിയുമായ അഹാന കൃഷ്ണകുമാര്‍. അഹാനയുടെ സഹോദരി ഹന്‍സിക കൃഷ്ണയുടെ പേരിലുള്ളതാണ് ഹേറ്റേഴ്‌സ് പേജ്. ഹന്‍സിക കൃഷ്ണ ഹേറ്റേഴ്‌സ് എന്ന പേരിലാണ് ഇന്‍സ്റ്റഗ്രാം പേജ് പ്രവര്‍ത്തിക്കുന്നത്. തന്‍റെ അനുജത്തിമാരെ തൊട്ടുകളിക്കുന്നവരുടെ മുഖം ഇടിച്ച് പരത്തുമെന്നാണ് അഹാന പേജിന്‍റെ സ്ക്രീന്‍ഷോട്ടിനൊപ്പം കുറിച്ചത്. അഹാനയുടെ പോസ്റ്റിന് പിന്നാലെ നിരവധിയാളുകള്‍ പേജ് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി.
സഹോദരിയുടെ പേരില്‍ ഹേറ്റേഴ്‌സ് പേജ് തുടങ്ങിയവര്‍ക്ക് മുന്നറിയിപ്പുമായി അഹാന കൃഷ്ണകുമാര്‍ - ഹന്‍സിക കൃഷ്ണ
അഹാനയുടെ സഹോദരി ഹന്‍സിക കൃഷ്ണയുടെ പേരിലുള്ളതാണ് ഹേറ്റേഴ്‌സ് പേജ്. തന്‍റെ അനുജത്തിമാരെ തൊട്ടുകളിക്കുന്നവരുടെ മുഖം ഇടിച്ച് പരത്തുമെന്ന് അഹാന കുറിച്ചു.
'സാധാരണ ഇത്തരം പ്രവര്‍ത്തികള്‍ കാര്യമായി എടുക്കാത്തയാളാണ് ഞാന്‍... എന്നാല്‍ എന്‍റെ അനുജത്തിമാരെ, പ്രത്യേകിച്ചും ഹന്‍സികയെ തൊട്ടുകളിച്ചാല്‍ മുഖം ഇടിച്ച് പരത്തും. അറപ്പുളവാക്കുന്ന കണ്ടന്‍റാണ് പേജിലുള്ളത്' അഹാന കുറിച്ചു. അഹാനയുടെ പ്രതികരണത്തിന് പിന്നാലെ പേജിലെ പോസ്റ്റുകള്‍ പലതും നീക്കം ചെയ്‌തു. 'ബാക്കി പോസ്റ്റുകള്‍ നീക്കം ചെയ്‌തതല്ല, ആര്‍കൈവ് ചെയ്‌ത് പേജ് വെടിപ്പാക്കാനുള്ള ശ്രമമാണ്' നടക്കുന്നതെന്നും അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറച്ചു. നിയമത്തിന്‍റെ വഴിയേ നീങ്ങിയാല്‍ പേജ് നടത്തുന്നയാള്‍ക്ക് വെറുതെ പോകാന്‍ പറ്റില്ല. ഹന്‍സിക പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. പ്രായപൂര്‍ത്തിയാവാത്ത ആളുടെ പേരില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്‌താല്‍ കേസ് മറ്റൊരു വഴിക്ക് പോകും' അഹാന മുന്നറിയിപ്പ് നല്‍കി.
Also read: ഗുരുതുല്യനായ പ്രതിഭയ്‌ക്ക് പിറന്നാള്‍ ആശംസിച്ച് മോഹന്‍ലാലും മഞ്ജു വാര്യരും