കേരളം

kerala

ETV Bharat / sitara

രാത്രി മനോഹരമെങ്കില്‍ അതി മനോഹര നൃത്തവുമായി ആഹാന - അഹാന

ബെസന്ത് നഗർ ബീച്ചിലെ അതിമനോഹരമായ രാത്രിയിൽ നടി അഹാന നൃത്തം ചെയ്‌തത് അമ്മയാണ് വീഡിയോയിൽ പകർത്തിയത്.

Ahaana Krishna's dance  Ahaana dance at beach  Ahaana at Besant Nagar beach  Ahaana Krishnakumar  ബെസന്ത് നഗർ ബീച്ചിൽ അഹാന  അഹാന കൃഷ്‌ണകുമാർ  അഹാന  അഹാനയുടെ നൃത്തം
അഹാന കൃഷ്‌ണകുമാർ

By

Published : Jan 12, 2020, 8:08 AM IST

രാത്രിയും ആകാശവും പൂര്‍ണചന്ദ്രനും, ബെസന്ത് നഗര്‍ ബീച്ചും. നടിയും താരപുത്രിയുമായ അഹാന ആ രാത്രിയിൽ മതി മറന്നു നൃത്തം ചെയ്‌തു. ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ സിനിമയിലെത്തി ലൂക്കയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായ അഹാന കൃഷ്‌ണകുമാറിന്‍റെ നൃത്തത്തിന് സമൂഹ മാധ്യമങ്ങളിലും വമ്പിച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒപ്പമുണ്ടായിരുന്ന അമ്മ പകർത്തിയ വീഡിയോക്കൊപ്പം നൃത്തം ചെയ്യാനുള്ള കാരണം വ്യക്തമാക്കി കൊണ്ടുള്ള ഒരു കുറിപ്പും അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

"ഇന്നലത്തെ രാത്രിയും ആകാശവും പൂര്‍ണചന്ദ്രനും എന്തെന്നില്ലാതെ മനോഹരമായിരുന്നു. അതിനാലാണ് താനിത് ചെയ്തത്. അതുപോലെ ഈ ഗാനത്തോടുള്ള ഇഷ്‌ടം. എന്‍റെ അമ്മ എനിക്ക് വേണ്ടി എന്തും ചെയ്യും. അമ്മയുടെ ബാഗും എന്‍റെ ബാഗും പിടിച്ചുകൊണ്ട് എന്‍റെ പിന്നാലെ നടന്ന് വീഡിയോ എടുക്കുന്നു. ഒപ്പം മറ്റൊരു ഫോണിൽ തനിക്ക് വേണ്ടി പാട്ടും വച്ചു," താരം കുറിച്ചു.

ABOUT THE AUTHOR

...view details