ഊബര്‍ ടാക്‌സി ഡ്രൈവറില്‍ നിന്ന് മോശം പെരുമാറ്റം നേരിട്ട അനുഭവം പങ്കുവെച്ച് നടി അഹാന കൃഷ്‌ണ. അമ്മക്കൊപ്പം ഷോപ്പിങ് മാളിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു ഊബർ ഡ്രൈവറിൽ നിന്ന് ഇത്തരമൊരു പെരുമാറ്റം ഉണ്ടായതെന്ന് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു. വിന്‍സെന്‍റ് എന്ന് പേരുള്ള ഡ്രൈവറുടെ വണ്ടി ബുക്ക് ചെയ്തതിന്‍റെ സ്ക്രീന്‍ ഷോട്ടും നടന്ന സംഭവത്തെ വിശദീകരിച്ച് പറയുന്ന ഒരു വീഡിയോയും അഹാന ഇന്‍സ്റ്റഗ്രാം പേജില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിൽ വച്ചായിരുന്നു സംഭവം.
കൊച്ചിയിലെ ഊബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ നടി അഹാന - അഹാന കൃഷ്‌ണ
അമ്മക്കൊപ്പം ഷോപ്പിങ് മാളിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു ഊബർ ഡ്രൈവറിൽ നിന്ന് മോശമായ പെരുമാറ്റം ഉണ്ടായതെന്നും ഇത്തരമൊരു സാഹചര്യം രാത്രിയിലായിരുന്നു എങ്കിൽ ശരിക്കും പേടിക്കുമെന്നും അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി
"ഊബർ ബുക്ക് ചെയ്‌ത് കാര്‍ഡ് പെയ്‌മെന്‍റ് തെരഞ്ഞെടുത്തു. എന്നാൽ, കാറില്‍ പ്രവേശിച്ച ഉടൻ തന്നെ ഡ്രൈവർ കാർഡ് മുഖേനയാണോ ക്യാഷ് മുഖേനയാണോ പൈസ നൽകുന്നതെന്ന് ചോദിച്ചു. കാർഡ് പെയ്‌മെന്‍റ് ആണെന്ന് പറഞ്ഞെങ്കിലും എനിക്ക് പെട്രോൾ അടിക്കണം ക്യാഷ് തന്നെ വേണമെന്ന് ഡ്രൈവർ ധിക്കാരത്തോടെ ആവശ്യപ്പെട്ടു. ഊബറില്‍ കാര്‍ഡ്, ക്യാഷ് ഓപ്ഷനുകള്‍ ഉണ്ടല്ലോ എന്ന ചോദ്യത്തിന് ഇത് ഊബറിന്‍റെ വണ്ടിയല്ല എന്‍റെ വണ്ടിയാണ്, ഞാൻ ഊബറുമായി ഇത് ലിങ്ക് ചെയ്‌തെന്ന് മാത്രമേ ഉള്ളുവെന്ന് അയാൾ പറഞ്ഞു." റൈഡ് കാൻസൽ ചെയ്യാൻ അയാൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നതായും ഒടുവിൽ കാറില്‍ നിന്ന് ഇറങ്ങാമെന്ന് തീരുമാനിച്ചെന്നും അഹാന വ്യക്തമാക്കി.
കാറിന്‍റെ നമ്പര്‍ ഫോട്ടോ എടുക്കാന്‍ അമ്മ ആവശ്യപ്പെട്ടപ്പോൾ അയാൾ തിരിച്ചു വിളിച്ചു. എന്നാ കേറ് ഞാന്‍ കൊണ്ടുവിടാം എന്ന രീതിയിലായിരുന്നു അയാൾ പറഞ്ഞത്. സംഭവത്തിൽ ഊബര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതായി താരം അറിയിച്ചു. ഇത്തരം പെരുമാറ്റം രാത്രി സമയങ്ങളിലാണ് ഉണ്ടാകുന്നതെങ്കിൽ ശരിക്കും പേടിക്കുമെന്നും പ്രശസ്‌തമായ കമ്പനിയുടെ വിശ്വാസ്യതയാണ് ഇതിലൂടെ നഷ്ടപ്പെടുന്നതെന്നും അഹാന ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.