തമിഴ് ആന്തോളജി സില്ലു കരുപ്പെട്ടിക്ക് ശേഷം ഹലിത ഷമീം തിരക്കഥയെഴുതി സംവിധാനം ചെയ്‌ത സിനിമ ഏലേ തിയേറ്റര്‍, ഒടിടി റിലീസുകള്‍ ഒഴിവാക്കി നേരിട്ട് മിനിസ്ക്രീനിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. വിജയ് ടിവിയിലൂടെ ഫെബ്രുവരി 28ന് മൂന്ന് മണിക്കാണ് സിനിമ റിലീസ് ചെയ്യുക. തമിഴ് താരം സമുദ്രക്കനിയും മണികണ്ഠനുമാണ് ഏലേയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
'ഏലേ' മിനി സ്ക്രീനിലൂടെ നേരിട്ട് പ്രേക്ഷകരിലേക്ക് - Halitha Shameem
തമിഴ് താരം സമുദ്രക്കനിയും മണികണ്ഠനുമാണ് ഏലേയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഗ്രാമപശ്ചാത്തലത്തിലാണ് ഏലേ സിനിമ ഒരുക്കിയിരിക്കുന്നത്
'ഏലേ' മിനി സ്ക്രീനിലൂടെ നേരിട്ട് പ്രേക്ഷകരിലേക്ക്
ഒരു ഗ്രാമപശ്ചാത്തലത്തിലാണ് ഏലേ സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു ഐസ്ക്രീം വില്‍പനക്കാരനാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. ഹാസ്യവും വൈകാരികമായ രംഗങ്ങളും ഉൾപ്പെടുത്തിയാണ് ഹലിത ഷമീം ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ സൂചിപ്പിക്കുന്നത്. തേനി ഈശ്വരാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. എസ്.ശശികാന്താണ് ചിത്രം നിർമിച്ചിരിക്കുന്നത്.