ജയസൂര്യയുടെ മകനായി മാത്രമല്ല, ഹ്രസ്വചിത്ര സംവിധായകനായും മലയാളിക്ക് സുപരിചിതനാണ് അദ്വൈത് ജയസൂര്യ. ജയസൂര്യയും ഭാര്യ സരിതാ ജയസൂര്യയും നിർമിക്കുന്ന അദ്വൈതിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന 'എ സർബത്ത് കഥ'യുടെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്‌തു.
അദ്വൈത് ജയസൂര്യയുടെ സർബത്ത് കഥയെത്തി - Dulquer Salman and Jayasurya's son
ദുല്‍ഖര്‍ സല്‍മാനാണ് 'എ സർബത്ത് കഥ'യെന്ന വെബ് സീരീസിലെ ടൈറ്റില്‍ ഗാനം ആലപിച്ചിരിക്കുന്നത്.
![അദ്വൈത് ജയസൂര്യയുടെ സർബത്ത് കഥയെത്തി അദ്വൈത് അദ്വൈത് ജയസൂര്യ ജയസൂര്യ ജയസൂര്യയുടെ മകൻ എ സർബത്ത് കഥ അദ്വൈത് ജയസൂര്യയുടെ വെബ് സീരീസ് ദുല്‍ഖര്‍ സല്‍മാൻ ഗാനം ദുല്‍ഖര്‍ സല്‍മാനും അദ്വൈത് ജയസൂര്യയും Adwaith Jayasurya directing web series Adwaith Jayasurya Adwaith Jayasurya's web series Adwaith Jayasurya's A Sarbath Kadha A Sarbath Kadha Dulquer Salman and Jayasurya's son Dulquer Salman](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5753083-thumbnail-3x2-sarbath.jpg)
അദ്വൈത് ജയസൂര്യ
ദുല്‍ഖര്‍ സല്‍മാനാണ് എ സർബത്ത് കഥയെന്ന വെബ് സീരീസിലെ ടൈറ്റില്‍ ഗാനം ആലപിച്ചിരിക്കുന്നത്. തന്‍റെ മകനും എ സർബത്ത് കഥയുടെ ടീമിനും ആശംസകൾ അറിയിച്ച് നടൻ ജയസൂര്യയും രംഗത്തെത്തി. അദ്വൈത് തിരക്കഥയും എഡിറ്റിങ്ങും നിർവ്വഹിക്കുന്ന വെബ് സീരീസിൽ ഒമർ അലി കോയ, കിരൺ നായർ, നവനീത് മംഗലശ്ശേരി, അഞ്ജലി മനോജ്, പോസിറ്റീവ് ജാഫർ, ചന്ദൻ കുമാർ എന്നിവരാണ് താരങ്ങൾ.