കേരളം

kerala

ETV Bharat / sitara

ധ്രുവ് വിക്രമിന്‍റെ അരങ്ങേറ്റ ചിത്രം ആദിത്യ വര്‍മ്മയുടെ ടീസര്‍ വൈറല്‍ - Ravi K Chandran

അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പായ ചിത്രം റീഷൂട്ട് ചെയ്‌തിരുന്നു. റിലീസ് ചെയ്‌ത് മണിക്കൂറുകള്‍ക്കകം തന്നെ 14 ലക്ഷത്തിലധികം ആളുകള്‍ ടീസര്‍ കണ്ടുകഴിഞ്ഞു.

ധ്രുവ് വിക്രമിന്‍റെ അരങ്ങേറ്റ ചിത്രം ആദിത്യ വര്‍മ്മയുടെ കിടിലന്‍ ടീസര്‍ വൈറല്‍

By

Published : Jun 16, 2019, 10:20 PM IST

ചിയാന്‍ വിക്രത്തിന്‍റെ മകന്‍ ധ്രുവ് വിക്രം ആദ്യമായി നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് ആദിത്യ വര്‍മ്മ. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പായ ചിത്രം റീഷൂട്ട് ചെയ്‌തതിന് ശേഷമാണ് റിലീസിനെത്തുന്നത്. ഗിരീശായയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റിലീസ് ചെയ്‌ത് മണിക്കൂറുകള്‍ക്കകം തന്നെ 14 ലക്ഷത്തിലധികം ആളുകള്‍ ടീസര്‍ കണ്ടുകഴിഞ്ഞു. ബനിത സന്ധു ആണ് ചിത്രത്തില്‍ നായിക. പ്രിയ ആനന്ദും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. രഥന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇ ഫോര്‍ എന്‍റര്‍ടെയ്ന്‍മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ ബാല സംവിധാനം നിര്‍വ്വഹിച്ച ചിത്രം പൂര്‍ത്തിയായിരുന്നെങ്കിലും നിര്‍മ്മാതാക്കളായ ഇ ഫോര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് സംവിധായകനെ മാറ്റി ചിത്രം റീ ഷൂട്ട് ചെയ്യുകയായിരുന്നു.

ABOUT THE AUTHOR

...view details