കേരളം

kerala

ETV Bharat / sitara

അമ്പിളിദേവി വീണ്ടും അമ്മയായി; സന്തോഷം പങ്കുവെച്ച് ആദിത്യന്‍ ജയന്‍ - Adhithyan Jayan

2019 ജനുവരി 25ന് ആയിരുന്നു കൊല്ലം കൊറ്റന്‍ കുളങ്ങര അമ്പലത്തില്‍ അമ്പിളി ദേവിയും ആദിത്യനും വിവാഹിതരായത്. അമ്പിളിയുടെ രണ്ടാമത്തെ വിവാഹമാണ് ആദിത്യന്‍ ജയനുമായി.

അമ്പിളിദേവി വീണ്ടും അമ്മയായി; സന്തോഷം പങ്കുവെച്ച് ആദിത്യന്‍ ജയന്‍

By

Published : Nov 21, 2019, 5:23 PM IST

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താര ജോഡികളാണ് സീരിയലിലൂടെ തിളങ്ങുന്ന അമ്പിളി ദേവിയും ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയനും. ഇരുവരുടെയും വിവാഹം വലിയ വാര്‍ത്തയായിരുന്നു. വിവാഹത്തിന് ശേഷം തങ്ങളുടെ സുന്ദര നിമിഷങ്ങളെല്ലാം താരങ്ങള്‍ സോഷ്യല്‍ മീഡിയവഴി ആരാധകരെ അറിയിക്കാറുമുണ്ട്. ഇപ്പോള്‍ തങ്ങള്‍ക്ക് ഒരു കുഞ്ഞുകൂടി ജനിച്ചതിന്‍റെ സന്തോഷത്തിലാണ് ഇരുവരും. ആദിത്യനാണ് വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

'ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചു. അമ്പിളി സുഖമായി ഇരിക്കുന്നു. എന്‍റെ വല്യച്ഛന്‍റെ മാസമാണ് നവംബര്‍. അമ്മയുടെ നക്ഷത്രം. ഈശ്വരനോടും പ്രാര്‍ത്ഥിച്ചവരോടും സഹായിച്ചവരോടും നന്ദി നന്ദി നന്ദി' ആദിത്യന്‍ കുറിച്ചു. അമ്പിളി ദേവിക്കൊപ്പമുളള ചിത്രവും കുഞ്ഞിന്‍റെ കാലുകളുടെ ചിത്രവും ആദിത്യന്‍ പങ്കുവെച്ചിട്ടുണ്ട്.

2019 ജനുവരി 25ന് ആയിരുന്നു കൊല്ലം കൊറ്റന്‍ കുളങ്ങര അമ്പലത്തില്‍ അമ്പിളി ദേവിയും ആദിത്യനും വിവാഹിതരായത്. അമ്പിളിയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ആദ്യ ഭര്‍ത്താവില്‍ അമ്പിളിക്ക് ഒരു മകനുണ്ട്.

ABOUT THE AUTHOR

...view details