കേരളം

kerala

ETV Bharat / sitara

അമ്മക്ക് നന്ദി പറഞ്ഞുള്ള സൗഭാഗ്യയുടെ വിവാഹനിശ്ചയ ചിത്രങ്ങൾ വൈറലാകുന്നു - Sowbhagya

സൗഭാഗ്യയ്‌ക്കൊപ്പം ടിക് ടോക് വീഡിയോകളിലൂടെ ആരാധകര്‍ക്ക് സുപരിചിതനായ അര്‍ജുന്‍ സോമശേഖറാണ് വരൻ.

അര്‍ജുന്‍ സോമശേഖർ  സൗഭാഗ്യ  സൗഭാഗ്യ വെങ്കിടേഷ്  സൗഭാഗ്യ വെങ്കിടേഷ് വിവാഹനിശ്ചയം  സൗഭാഗ്യ ടിക് ടോക്ക്  താരാ കല്യാണിന്‍റെ മകൾ  താരാ കല്യാൺ  Actress Thara Kalyan's daughter  Thara Kalyan  Sowbhagya Venkitesh  Sowbhagya engagement  Sowbhagya  tik tok Sowbhagya Venkitesh
സൗഭാഗ്യ വെങ്കിടേഷ്

By

Published : Jan 15, 2020, 1:34 PM IST

താരപുത്രിയും ടിക് ടോക്കിലൂടെയും ഡബ്‌സ്‌മാഷ് വീഡിയോകളിലൂടെയും സുപരിചിതയുമായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാകുന്നു. സിനിമാ, സീരിയൽ താരം താരാ കല്യാണിന്‍റെ മകളായ സൗഭാഗ്യ ഇൻസ്റ്റഗ്രാമിലൂടെ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ചു. അര്‍ജുന്‍ സോമശേഖറാണ് വരൻ.

സൗഭാഗ്യയ്‌ക്കൊപ്പം ടിക് ടോക് വീഡിയോകളിലൂടെ ആരാധകര്‍ക്ക് സുപരിചിതനാണ് അര്‍ജുനും. "അമ്മ എനിക്ക് ഏറ്റവും ആവശ്യമുള്ളത് തന്നു," എന്ന് കുറിച്ചുകൊണ്ട് സൗഭാഗ്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലാകുകയാണ്.

''എത്ര കടപ്പെട്ടിരിക്കുന്നു ഞാന്‍. എനിക്കുമൊരു അമൂല്യരത്‌നം കിട്ടി," വിവാഹം ഉടനുണ്ടാകുമെന്നാണ് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതിനുമുമ്പ് ശ്രീ പത്‌മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ വച്ചുള്ള ഇരുവരുടെയും ചിത്രങ്ങളിലൂടെ വിവാഹത്തെക്കുറിച്ചുള്ള സൂചനകൾ താരം പങ്കുവെച്ചിരുന്നു.

ABOUT THE AUTHOR

...view details