പാത്തുവായി മലയാളികളുടെ സ്വീകരണമുറികളിലെത്തി ദേശീയ അവാര്‍ഡ് വരെ സ്വന്തമാക്കിയ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി. കോഴിക്കോടിന്‍റെ തനത് ഭാഷാശൈലിയുടെ മനോഹരമായ ഉപയോഗവും സുരഭിയെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാക്കി. സിനിമകളും സീരിയലുകളുമായി തിരക്കേറിയ ജീവിതം നയിക്കുന്ന സുരഭിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധനേടുകയാണ്.
സ്റ്റൈലിഷായി കടല്‍തീരത്ത് നിന്നൊരു ഫോട്ടോഷൂട്ട്; തകര്‍ത്തെന്ന് ആരാധകര്‍ - surabhi lakshmi latest photo
കൊല്ലം ബീച്ചില്‍ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സുരഭി ലക്ഷ്മി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്
സ്റ്റൈലിഷായി കടല്‍തീരത്ത് നിന്നൊരു ഫോട്ടോഷൂട്ട്; തകര്‍ത്തെന്ന് സുരഭിയോട് ആരാധകര്‍
കൊല്ലം ബീച്ചില്‍ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കറുപ്പില്‍ ചുവപ്പും വെള്ളയും നിറങ്ങളുള്ള മാക്‌സി ഗൗണായിരുന്നു സുരഭി ധരിച്ചിരുന്നത്. ആർട്ടെക് വെഡ്ഡിങ് ടീമാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജുലാഹ സാരീസാണ് സുരഭിക്കായുള്ള വസ്ത്രങ്ങള്‍ ഒരുക്കിയത്. സേവ് ദ ഡേറ്റിനെ ഓര്‍മിപ്പിക്കും വിധമുള്ള ഫോട്ടകള്‍ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.