കേരളം

kerala

ETV Bharat / sitara

കൊവിഡ് 19 മൂലം നാലുപേരും നാലുവഴിക്കായിയെന്ന് ശ്രുതി ഹാസന്‍ - Home quarantine in Mumbai

നടി ശ്രുതി ഹാസനും മുംബൈയിലെ വീട്ടില്‍ ഹോം ക്വാറന്‍റൈനിലാണ്. ലണ്ടനിലായിരുന്ന നടി പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് തിരിച്ചെത്തിയത്.

കൊവിഡ് 19 മൂലം നാലുപേരും നാലുവഴിക്കായിയെന്ന് ശ്രുതി ഹാസന്‍  ശ്രുതി ഹാസന്‍  Actress Shruti Haasan  Actress Shruti Haasan at Home quarantine in Mumbai  Home quarantine in Mumbai  Actress Shruti Haasan at Home quarantine
കൊവിഡ് 19 മൂലം നാലുപേരും നാലുവഴിക്കായിയെന്ന് ശ്രുതി ഹാസന്‍

By

Published : Mar 25, 2020, 1:04 PM IST

കൊവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ഇന്ത്യയില്‍ അടുത്ത 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെങ്ങും കൊവിഡ് 19 രോഗം തടയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വിദേശ സന്ദര്‍ശനത്തിന് പോയ നിരവധി താരങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് തിരിച്ചെത്തിയത്. എല്ലാവരും ഹോം ക്വാറന്‍റൈനില്‍ കഴിയുകയാണ്. നടി ശ്രുതി ഹാസനും മുംബൈയിലെ വീട്ടില്‍ ഹോം ക്വാറന്‍റൈനിലാണ്. ലണ്ടനിലായിരുന്ന നടി പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് തിരിച്ചെത്തിയത്. കൊറോണ വൈറസ് ഭീതിയില്‍ ഇപ്പോള്‍ കുടുംബത്തിലെ നാലുപേരും നാലിടത്ത് കഴിയുകയാണെന്ന് വെളിപ്പെടുത്തുകയാണ് താരം. അമ്മ സരിഗ മുംബൈയില്‍ തന്നെയുണ്ടെങ്കിലും വേറെ ഫ്ളാറ്റിലാണെന്നും താന്‍ തനിച്ചാണ് ഇപ്പോഴെന്നും ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

'പുറത്ത് പോകാന്‍ കഴിയുന്നില്ലല്ലോയെന്നത് വിഷമമുള്ള കാര്യം തന്നെ... എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ആളുകള്‍ പ്രശ്‌നത്തെ വളരെ ഗൗരവമായി തന്നെ കാണുന്നുണ്ട്. ഞാന്‍ തിരിച്ച് വന്നപ്പോഴേക്കും ഷൂട്ടിങ്ങുകളെല്ലാം തന്നെ നിര്‍ത്തിവെച്ചിട്ടുണ്ട്. എന്‍റെ കുടുംബവും ഐസോലേഷനില്‍ കഴിയുകയാണ്. അമ്മ സരിഗ മുംബൈയിലുണ്ട്. പക്ഷേ എനിക്കൊപ്പമില്ല. മറ്റൊരു ഫ്ളാറ്റിലാണ്. അച്ഛനും അക്ഷരയും ചെന്നൈയിലുണ്ട്. പക്ഷേ വേറെ വേറെ വീടുകളില്‍. പലരും ഓരോ യാത്രകളുമായി പലയിടത്തായിരുന്നു. അതിനാല്‍ തന്നെ ഒരുമിച്ച്‌ ഐസൊലേഷനില്‍ കഴിയാന്‍ സാധിച്ചില്ല. ആളുകളും ഇങ്ങനെയൊരു തീരുമാനമെടുക്കണമെന്ന് തന്നെ തോന്നുന്നു.' ഇതായിരുന്നു ശ്രുതിയുടെ കുറിപ്പ്. വീട്ടില്‍ മറ്റാരുമില്ലെന്നും തന്‍റെ വളര്‍ത്തുപൂച്ചയായ ക്ലാര മാത്രമാണ് കൂട്ടിനുള്ളതെന്നും ശ്രുതി പറയുന്നു.

ABOUT THE AUTHOR

...view details