ഭര്‍ത്താവ് ആന്‍ഡ്രേയെ പരിചയപ്പെട്ടതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചും വെളിപ്പെടുത്തി നടി ശ്രിയ ശരണ്‍. മാലിദ്വീപില്‍ വെച്ചാണ് ആന്‍ഡ്രേയെ ആദ്യം കാണുന്നതെന്നും എന്നാല്‍ അപ്പോള്‍ താനൊരു നടിയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നുമെന്നുമാണ് ശ്രിയ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.
പിന്നീട് തന്‍റെ സിനിമകള്‍ ഓണ്‍ലൈനിലുണ്ടോയെന്ന് ചോദിക്കുകയും അദ്ദേഹം കാണുകയും ചെയ്തതായി ശ്രിയ പറഞ്ഞു. വിവാഹ ദിനത്തിലെ ചിത്രം വാലന്‍റൈന്‍സ് ദിനത്തില്‍ ശ്രിയ പങ്കുവെച്ചിരുന്നു.