നടി ശോഭനയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു - ഹാക്കര്‍മാര്‍
നടി ശോഭന തന്നെയാണ് ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഇന്‍സ്റ്റഗ്രാം വഴി ആരാധകരെ അറിയിച്ചത്
നിരവധിപേരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. അക്കൂട്ടത്തില്‍ നടീ നടന്മാരുടെ ഓഫീഷ്യല്‍ പേജുകള്‍ വരെയുണ്ട്. ഇപ്പോള്‍ മലയാളത്തിന്‍റെ സ്വന്തം നടി ശോഭനയുടെ ഫേസ്ബുക്ക് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. നടി തന്നെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഇന്‍സ്റ്റഗ്രാം വഴി ആരാധകരെ അറിയിച്ചത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ ശോഭന സോഷ്യല്‍മീഡിയകളില്‍ സജീവമായിരുന്നു. സംഭവത്തില്‍ സൈബര്‍ പൊലീസിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് താരം. നൃത്തം പരിശീലിക്കുന്നതടക്കമുള്ള വീഡിയോകള്‍ ശോഭന ലോക്ക് ഡൗണ്‍ കാലത്ത് പങ്കുവെച്ചിരുന്നു.