അമൂല്യമായൊരു നിധി നഷ്ടപ്പെട്ടു: എസ്‌പിബിയുടെ ഓര്‍മകളില്‍ ശോഭന - s p balasubrahmanyam േദലുേ
'ദളപതി' എന്ന ചിത്രത്തിന് വേണ്ടി എസ്‌പിബിയും എസ്.ജാനകിയും ചേര്‍ന്ന് പാടിയ 'സുന്ദരി കണ്ണാല്‍ ഒരു സേതി' എന്ന ഗാനരംഗത്തിലെ ഒരു ഭാഗം കൂടി പങ്കുവെച്ചുകൊണ്ടായിരുന്നു ശോഭനയുടെ കുറിപ്പ്
എസ്.പി ബാലസുബ്രഹ്മണ്യമെന്ന അമൂല്യമായ പ്രതിഭ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരാഴ്‌ച കഴിയുന്നു. എങ്കിലും എസ്‌പിബിയുടെ സംഗീതവും ഓര്‍മകളുമാണ് സോഷ്യല്‍ മീഡിയ നിറയെ. സംഗീതത്തെ സ്നേഹിക്കുന്നവര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കാത്ത വാര്‍ത്തയായിരുന്നു എസ്‌പിബിയുടെ വിയോഗം. ഇപ്പോള്‍ നടി ശോഭന എസ്‌പിബിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ്. വളരെ അമ്യൂലമായി കരുതിയ നിധി നഷ്ടപ്പെട്ടുവെന്നാണ് എസ്‌പിബിയെ അനുസ്‌മരിച്ച് ശോഭന കുറിച്ചത്. 'ആ നഷ്ടവുമായി പൊരുത്തപ്പെടുക എന്നത് പ്രയാസമാണ്... പ്രത്യേകിച്ചും അദ്ദേഹത്തിന്‍റെ ഓര്‍മക്കായി ഒരു പാട്ട് തിരയുമ്പോള്‍... ഒരിക്കലും പകരം വെയ്ക്കാനാവാത്ത അമൂല്യമായൊരു നിധി നഷ്ടപ്പെട്ടു എന്നല്ലാതെ മറ്റൊന്നും പറയാന്‍ കഴിയില്ല. ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹം ഒരു പൊലീസുകാരനും ഞാന്‍ കള്ളിയുമായിരുന്നു' ശോഭന കുറിച്ചു. 'ദളപതി' എന്ന ചിത്രത്തിന് വേണ്ടി എസ്‌പിബിയും എസ്.ജാനകിയും ചേര്‍ന്ന് പാടിയ 'സുന്ദരി കണ്ണാല്‍ ഒരു സേതി' എന്ന ഗാനരംഗത്തിലെ ഒരു ഭാഗം കൂടി പങ്കുവെച്ചുകൊണ്ടായിരുന്നു ശോഭനയുടെ കുറിപ്പ്. ശോഭനയും രജനീകാന്തുമാണ് ആ ഗാനരംഗത്തില്‍ അഭിനയിച്ചിട്ടുള്ളത്.