സിനിമയിലെ നടിമാരുടെ അവസ്ഥ തുറന്നുപറഞ്ഞ് നടി ഷീല. ഈ കാലഘട്ടത്തിലെ നടിമാര്‍ പട്ടിണി കിടന്ന് വണ്ണം കുറക്കുന്നതില്‍ സങ്കടമുണ്ടെന്നും ഷീല പറഞ്ഞു. 'തന്‍റെ കാലത്ത് നടിമാര്‍ വണ്ണം കൂട്ടാനാണ് ശ്രമിച്ചിരുന്നത്. ഇന്ന് പട്ടിണി കിടന്ന് വണ്ണം കുറക്കുകയാണ് പുതിയ യുവനടിമാര്‍. എന്നാല്‍ പക്ഷെ നല്ല കഥാപാത്രങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നില്ലെന്നും ഷീല കുറ്റപ്പെടുത്തി.
നയന്‍താര പോലും കറിവേപ്പില; നടിമാർ പട്ടിണി കിടക്കുന്നതിനെ പരിഹസിച്ച് ഷീല - Actress Sheela
നായികയായി അഭിനയിക്കുന്ന സൂപ്പര്‍ താരം നയന്‍താരയെ പോലും കറിവേപ്പില പോലെ നായകന്‍റെ കൂടെ നാലോ അഞ്ചോ സീനില്‍ മാത്രമാണ് കാണാന്‍ സാധിക്കുകയെന്ന് നടി ഷീല ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു
'അന്ന് നടിമാര്‍ വണ്ണം കൂട്ടാന്‍ തിന്ന് കൂട്ടി. ഞങ്ങളുടെ ഒക്കെ കാലത്ത് നായികമാര്‍ക്ക് വണ്ണം വേണം. ശരീര പുഷ്ടി വളര്‍ത്താന്‍ നന്നായി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. അതിന് പുറമേ ഇഞ്ചക്ഷനും ഉണ്ടാകും. ഇന്ന് നടിമാര്‍ പട്ടിണി കിടന്ന് വണ്ണം കുറക്കുന്നു. സങ്കടം തോന്നും' ഷീല പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷീലയുടെ പ്രതികരണം.
'ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയിട്ട് എന്താ കാര്യം... ഇഷ്ടമുള്ളത് വയറ് നിറയെ കഴിക്കാന്‍ യോഗമില്ല. ഇപ്പോഴത്തെ പെണ്‍കുട്ടികളൊക്കെ നല്ല കഴിവുള്ളവരാണ്. എന്നിട്ടെന്താ ഞങ്ങളുടെ കാലത്തേതുപോലെ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ടോ.... നായികയായി അഭിനയിക്കുന്ന സൂപ്പര്‍ താരം നയന്‍താരയെ പോലും കറിവേപ്പില പോലെ നായകന്‍റെ കൂടെ നാലോ അഞ്ചോ സീനില്‍ കാണും. പിന്നെ കാണില്ല' ഷീല കുട്ടിച്ചേര്‍ത്തു. ഇപ്പോള്‍ എത്ര സ്ത്രീകള്‍ തീയേറ്ററില്‍ പോയി സിനിമ കാണുന്നുവെന്നും എല്ലാവരും സീരിയലിന് മുന്നിലല്ലേയെന്നും ഷീല കുറ്റപ്പെടുത്തി.