കേരളം

kerala

ETV Bharat / sitara

അവഞ്ചേഴ്‌സ് താരം സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍ വിവാഹിതയായി - actress Scarlett Johansson gets married to Colin Jost in secret ceremony

കൊമേഡിയനായ കോളിന്‍ ജോസ്റ്റാണ് വരന്‍. കഴിഞ്ഞ മെയ് മാസത്തില്‍ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു

സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍ വിവാഹിതയായി  നടി സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍  actress Scarlett Johansson films  Scarlett Johansson gets married to Colin  actress Scarlett Johansson gets married to Colin Jost in secret ceremony  അവഞ്ചേഴ്‌സ് താരം സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍ വിവാഹിതയായി
അവഞ്ചേഴ്‌സ് താരം സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍ വിവാഹിതയായി

By

Published : Oct 30, 2020, 1:02 PM IST

സൂപ്പര്‍ ഹിറ്റ് മൂവി അവഞ്ചേഴ്‌സിലൂടെ ആരാധക ഹൃദയം കവര്‍ന്ന ഹോളിവുഡ് നടി സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍ വിവാഹിതയായി. കൊമേഡിയനായ കോളിന്‍ ജോസ്റ്റാണ് വരന്‍. കഴിഞ്ഞ മെയ് മാസത്തില്‍ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചാരിറ്റി സംഘടനയായ മീല്‍സ് ഓണ്‍ വീല്‍സ് അമേരിക്കയാണ് താരത്തിന്‍റെ വിവാഹം ഔദ്യോഗികമായി അറിയിച്ചത്. രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. 2017 ലാണ് കോളിന്‍ ജോസ്റ്റിനൊപ്പം സ്‌കാര്‍ലെറ്റ് ആദ്യമായി പൊതുവേദിയില്‍ എത്തിയത്. കോളിന്‍റെ ആദ്യ വിവാഹവും സ്‌കാര്‍ലെറ്റിന്‍റെ മൂന്നാം വിവാഹവുമാണിത്. ഹോളിവുഡ് നടനായ റിയാന‍് റെയ്നോള്‍ഡ്‌സാണ് സ്‌കാര്‍ലെറ്റിന്‍റെ ആദ്യ ഭര്‍ത്താവ്. 2008 ല്‍ വിവാഹിതരായ ഇവര്‍ 2010ല്‍ വേര്‍പിരിഞ്ഞു. പിന്നീട് ഫ്രഞ്ച് ബിസിനസുകാരനായ റൊമെയ്ന്‍ ഡ്യൂറിക്കിനെ വിവാഹം ചെയ്‌ത സ്‌കാര്‍ലെറ്റ് 2017ല്‍ വിവാഹ മോചിതയായി. ഇതില്‍ ആറ് വയസുള്ള ഒരു മകളുമുണ്ട്. മാര്‍വെലിന്‍റെ ബ്ലാക്ക് വിഡോയാണ് ഇനി പുറത്തിറങ്ങാനുള്ള സ്‌കാര്‍ലെറ്റിന്‍റെ ചിത്രം. അടുത്ത വര്‍ഷം മെയില്‍ ചിത്രം റിലീസിനെത്തിയേക്കും.

ABOUT THE AUTHOR

...view details